KeralaLatest NewsNews

എങ്ങുമെത്താതെ എക്സൈസ് ഡിജിറ്റൽ വയർലെസ് സംവിധാനം, ഇതുവരെ നടപ്പാക്കിയത് വെറും 6 ജില്ലകളിൽ

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശീതൾ വയർലെസ് എന്ന സ്ഥാപനത്തിനാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാർ നൽകിയത്

സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ വയർലെസ് സംവിധാനത്തിന്റെ മെല്ലെ പോക്ക് തുടരുന്നു. ലഹരി മാഫിയക്കെതിരായ എക്സൈസ് വകുപ്പിന്റെ ഡിജിറ്റൽ വയർലെസ് സംവിധാനം മൂന്ന് വർഷമായിട്ടും ആകെ നടപ്പാക്കിയത് 6 ജില്ലകളിൽ മാത്രമാണ്. ലഹരി കടത്തുമായി ബന്ധപ്പെട്ട രഹസ്യ സന്ദേശങ്ങൾ ഫലപ്രദമായ രീതിയിൽ കൈമാറാനുള്ള സംവിധാനമാണ് ഡിജിറ്റൽ വയർലെസ്.

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശീതൾ വയർലെസ് എന്ന സ്ഥാപനത്തിനാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാർ നൽകിയത്. നിലവിൽ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രമാണ് ഈ സംവിധാനം നടപ്പാക്കിയിട്ടുള്ളത്. അതേസമയം, തിരുവനന്തപുരത്ത് ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വയർലെസ് കൺട്രോൾ റൂമിന്റെ നിർമ്മാണ പ്രവർത്തനങ്ങളും മന്ദഗതിയിലാണ്.

Also Read: ക്യാൻസർ തടയുന്ന പ്രഭാതത്തിലെ ഈ വിശിഷ്ട വിഭവം

ഫണ്ട് ക്ഷാമം രൂക്ഷമായതോടെയാണ് പദ്ധതി പാതിവഴിയിലായിരിക്കുന്നത്. എറണാകുളം, പാലക്കാട് ജില്ലകളിൽ 2 കോടിയും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ 3.5 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത്. നിലവിൽ, തൃശ്ശൂർ ജില്ലയിൽ പോലീസും, എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പും എക്സൈസിന്റെ ടവർ സംവിധാനം പങ്കിട്ട് വയർലെസ് സേവനം ഭാഗികമായി ഉപയോഗിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button