KeralaNews

അധികാര ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയോടെയാകണം; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

നമുക്ക് ലഭിക്കുന്ന അധികാരത്തെ ജനപക്ഷത്ത് നിന്ന് വിനിയോഗിക്കാൻ കഴിയണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ജനങ്ങൾക്ക് പലവിധ ലഹരികളുണ്ട്. അതിലൊന്നാണ് അധികാര ലഹരി. അധികാര ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയോടെയാകണം. നമുക്ക് ജോലികൾ സർഗാത്മകമായും ,യാന്ത്രികമായും ചെയ്യാൻ കഴിയും സർഗാത്മകമായി ചെയ്യാനാണ് ശ്രമിക്കേണ്ടത്.  അധികാരവും പദവിയുമുള്ള, നാടിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ശേഷിയുള്ള ലോകത്തെ വിസ്മയിപ്പിക്കുന്ന അധികാര കേന്ദ്രങ്ങളാണ് ഗ്രാമപഞ്ചായത്തുകൾ. പ്രാദേശികമായ സർക്കാർ തന്നെയാണ് പഞ്ചായത്തുകൾ. ജനങ്ങൾക്ക് നൽകുന്നസേവനം നന്നാക്കി വലുതാക്കി കൊണ്ടുവരാനാണ് ശ്രമിക്കേണ്ടേതെന്നും അത് പ്രാകൃതമാക്കാനല്ല എന്നും സ്പീക്കർ പറഞ്ഞു.

Read also: സവര്‍ക്കര്‍ക്ക് ഭാരതരത്‌ന : ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button