Latest NewsIndiaNews

ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​ത്തതിന് പി​ടി​യി​ലാ​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ പോ​ലീ​സു​കാ​രു​ടെ ര​സീ​സ് ബു​ക്ക് ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച്‌ പി​ടി​യി​ലാ​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ പോ​ലീ​സു​കാ​രു​ടെ ര​സീ​സ് ബു​ക്ക് ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ലാണ് സംഭവം. ഗൗ​രം​ഗ് വോ​റ, ഗി​രി​ഷ് പ​ര്‍​മാ​ര്‍ എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ ര​സീ​തു​മാ​യി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍‌ ഇ​രു​വ​രേ​യും പോ​ലീ​സ് ഉ​ട​ന്‍ ത​ന്നെ പി​ടി​കൂ​ടു​ക​യും ര​സീ​ത് ബു​ക്ക് ത​ട്ടി​യെ​ടു​ത്ത​തി​ന് ഉ​ള്‍​പ്പെ​ടെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

Read also: ദുബായ് കുത്തിക്കൊല: മലയാളി യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ക​ര​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​വ​രു​ന്ന വി​ക്ടോ​റി​യ ഗാ​ര്‍‌​ഡ​നി​ലാ​യി​രു​ന്നു സം​ഭ​വം. ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്കി​ലെ​ത്തി​യ ഇ​രു​വ​രെ​യും ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നാ​യ ദി​പ്സിം​ഗ് ത​ട​ഞ്ഞു​നി​ര്‍‌​ത്തി. ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​ത്ത​തി​നു പി​ഴ അ​ട​യ്ക്ക​ണ​മെ​ന്ന് ദി​പ്സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. എന്നാൽ യുവാക്കൾ പണം അടയ്ക്കാൻ തയ്യാറായില്ല. വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ല്‍ യു​വാ​ക്ക​ള്‍ പോ​ലീ​സു​കാ​ര​ന്‍റെ കൈ​യി​ല്‍​നി​ന്നും ബു​ക്ക് ത​ട്ടി​യെ​ടു​ത്ത് ഓ​ടു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button