Latest NewsUAENewsInternationalGulf

ഗതാഗത നിയമലംഘനം: പിഴ വിവരങ്ങൾ വിശദമാക്കി അധികൃതർ

ദുബായ്: കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി യുഎഇ. വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. 100 കിലോമീറ്റർ വേഗതയിൽ റോഡുകളിൽ മഴ പെയ്യുമ്പോൾ വേഗം കുറയ്ക്കാനുള്ള മുന്നറിയിപ്പ് ലഭിക്കും. ഇതു പ്രകാരം വാഹനമോടിച്ചില്ലെങ്കിൽ വൻ തുകയാണ് പിഴയൊടുക്കേണ്ടി വരിക. ഇതിന് പുറമെ ലൈസൻസിൽ ബ്ലാക്ക് പോയിന്റും ലഭിക്കും. മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചാൽ -2000 ദിർഹമാണ് പിഴ ഈടാക്കുക. 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും. 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഗുരുതര അപകടമോ പരുക്കോ ഉണ്ടായാൽ വാഹനം 30 ദിവസത്തേക്കു പിടിച്ചു വയ്ക്കും 23 ബ്ലാക്ക് പോയിന്റ്ും ലഭിക്കുന്നതാണ്. പിഴ കോടതി തീരുമാനിക്കും.

Read Also: പെണ്‍കുട്ടികള്‍ക്ക് ആല്‍ത്തറയില്‍ ഇരിക്കാന്‍ വിലക്ക് : ഒന്നിച്ചിരുന്ന് പ്രതിഷേധമറിയിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

വണ്ടിയോടിക്കുമ്പോൾ ഫോട്ടോ എടുത്താൽ 800 ദിർഹമാണ് പിഴ. 4 ബ്ലാക്ക് പോയിന്റും ലഭിക്കും. അപകടം ഉണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോയാൽ 500 ദിർഹം പിഴയും 8 ബ്ലാക്ക് പോയിന്റും ലഭിക്കുന്നതാണ്. വാഹനം 7 ദിവസത്തേക്കു പിടിച്ചെടുക്കുകയും ചെയ്യും. തെളിച്ചമില്ലാത്ത ലൈറ്റ് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ 400 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റ്ും ലഭിക്കും. ട്രാഫിക് നിർദേശങ്ങൾ ലംഘിച്ച് മൂടൽ മഞ്ഞിലൂടെ വണ്ടിയോടിച്ചാൽ 500 ദിർഹമാണ് പിഴ. 4 ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, ലെയ്ൻ മാറുമ്പോൾ ഇൻഡിക്കേറ്റർ ഇടാതിരുന്നാൽ 400 ദിർഹം പിഴയാണ് ശിക്ഷ. മൂടൽ മഞ്ഞുള്ളപ്പോൾ ലൈറ്റ് ഇടാതെ വണ്ടിയോടിച്ചാൽ 500 ദിർഹം പിഴ ചുമത്തുകയും 4 ബ്ലാക്ക് പോയിന്റ് ലഭിക്കുകയും ചെയ്യും.

Read Also: ‘ഡ്രോൺ ഡെലിവറി’ സേവനങ്ങൾ ആരംഭിച്ച് ആമസോൺ, ഇനി സാധനങ്ങൾ നിമിഷങ്ങൾക്കകം വീട്ടിലെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button