Latest NewsKeralaIndia

ബ്രണ്ണന്‍ കോളേജിലെ എബിവിപിയുടെ കൊടിമരം യാതൊരു പ്രകോപനവുമില്ലാതെ എസ്‌എഫ്‌ഐ തകര്‍ത്തു, വീഡിയോ

കൊടിമരം സ്ഥാപിച്ചതു മുതല്‍ ബ്രണ്ണന്‍ കോളേജില്‍ എബിവിപിക്കെതിരെ എസ്‌എഫ്‌ഐയുടെ അതിക്രമങ്ങള്‍ തുടരുകയാണ്.

കണ്ണൂര്‍ : തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വീണ്ടും എസ്‌എഫ്‌ഐ അക്രമം. എബിവിപി സ്ഥാപിച്ച കൊടിമരം യാതൊരു പ്രകോപനവുമില്ലാതെ എസ്‌എഫ്‌ഐക്കാര്‍ പരസ്യമായി തകര്‍ത്തു. കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് വരുണ്‍, സെക്രട്ടറി അക്ഷയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിമരം തകര്‍ത്തത്. കഞ്ചാവ് ലഹരിയിലെത്തിയ എസ്.എഫ്.ഐ സംഘം കൊടിമരം പിക്കാസ് ഉപയോഗിച്ച്‌ പൊളിച്ചതിനു ശേഷം കയര്‍ കെട്ടി വലിച്ച്‌ നിലത്തിടുകയായിരുന്നു.

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ വിദ്യാർഥികൾ തടഞ്ഞ സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണ്ണർ

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കോളേജിലെ എസ്‌എഫ്‌ഐ ഭാരവാഹികളോട് വിശദീകരണം തേടുമെന്നും എസ്‌എഫ്‌ഐ അറിയിച്ചു. കൊടിമരം സ്ഥാപിച്ചതു മുതല്‍ ബ്രണ്ണന്‍ കോളേജില്‍ എബിവിപിക്കെതിരെ എസ്‌എഫ്‌ഐയുടെ അതിക്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞമാസം എബിവിപിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐക്കാര്‍ അതി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

എബിവിപി സംസ്ഥാന സമിതി അംഗം വിശാഖ് പ്രേമനെയാണ് മര്‍ദ്ദിച്ചത്. തടുക്കാന്‍ ശ്രമിച്ച സുഹൃത്തിനും മര്‍ദ്ദനം ഏറ്റിരുന്നു. നേരത്തെ ക്യാംപസില്‍ സ്ഥാപിച്ച എബിവിപിയുടെ കൊടിമരം ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പള്‍ തന്നെ നേരിട്ട് എടുത്തു മാറ്റിയത് വാര്‍ത്തയായിരുന്നു. വീഡിയോ കാണാം:

shortlink

Post Your Comments


Back to top button