Latest NewsIndia

കേന്ദ്രത്തോട് അടുത്തു നില്‍ക്കാന്‍ പശ്ചിമ ബംഗാള്‍ ഒരുങ്ങുന്നു

. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അയവവു വരുത്തുകയെന്ന ലക്ഷ്യമാണ് മമതയുടെ സന്ദര്‍ശനത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്രവും തമ്മിലുള്ള അഭിപ്രായ ഭിന്നത വളരെയേറെ ഏറ്റുമുട്ടലുകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ മഞ്ഞുരുകുന്നതായാണ് റിപ്പോർട്ട്. രണ്ടാം തവണയും അധികാരമേറ്റ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത ബാനര്‍ജി ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുമായും മമത കൂടിക്കാഴ്ച നടത്തിയേക്കും. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അയവവു വരുത്തുകയെന്ന ലക്ഷ്യമാണ് മമതയുടെ സന്ദര്‍ശനത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.

സത്താറിന്റെ മയ്യത്തിന് അരികില്‍ നിന്ന് ബന്ധുക്കള്‍ തള്ളിമാറ്റിയെന്ന് രണ്ടാം ഭാര്യ, ‘ജനിച്ചുവളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക് കഴിഞ്ഞിരുന്ന സത്താറിനെയാണ് താൻ വിവാഹം കഴിച്ചത്’: ഗുരുതര ആരോപണങ്ങൾ

ദുര്‍ഗ പൂജാ ആഘോഷം പൂര്‍ത്തിയായതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ബിര്‍ഭും ജില്ലയില്‍ നിര്‍മ്മിച്ച ലോകത്തിലെ രണ്ടാമത്തെ വലിയ കല്‍ക്കരി ബ്ലോക്കായ ദിയോച്ച പച്ചാമിയുടെ ഉദ്ഘാടനത്തിനായി മമത പ്രധാനമന്ത്രിയെ പശ്ചിമ ബംഗാളിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രി ഉടന്‍ തീയതി സ്ഥിരീകരിക്കുമെന്ന് യോഗത്തിന് ശേഷം മമത പറഞ്ഞു.പ്രധാനമന്ത്രിയുമായി എന്‍ആര്‍സിയെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്‍ആര്‍സി അസം കരാറിന്റെ ഭാഗമാണ്. അതിനാല്‍ ഇത് രാജ്യത്തുടനീളം അല്ലെങ്കില്‍ പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ വ്യവസ്ഥയില്ല.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സന്ദര്‍ശനം അടുത്ത മാസം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശുമായി ടീസ്റ്റ വെള്ളം പങ്കിടുന്ന വിഷയം യോഗത്തില്‍ ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും മമത പറഞ്ഞു. 30 മിനിറ്റോളം നീണ്ടുനിന്ന ചര്‍ച്ചയെക്കുറിച്ച് സംസാരിച്ച ബാനര്‍ജി, ചര്‍ച്ച പൂര്‍ണ്ണമായും രാഷ്ട്രീയമായിരുന്നില്ലെന്നും സംസ്ഥാനത്തിന്റെ വികസന വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അറിയിച്ചു. ഇത് ഒരു മികച്ച കൂടിക്കാഴ്ച്ചയായിരുന്നുവെന്നും സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്ന് പുനര്‍നാമകരണം ചെയ്യുന്ന വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മമത വ്യക്തമാക്കി.

‘എന്നിരുന്നാലും, ഇത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയായിരുന്നു. ഞാന്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ മറ്റ് മുതിര്‍ന്ന മന്ത്രിമാരെ കാണാന്‍ ശ്രമിക്കാറുണ്ട്. ആഭ്യന്തരമന്ത്രി എനിക്ക് സമയം നല്‍കിയാല്‍ ഞാന്‍ അദ്ദേഹത്തെ കാണും”. മമത പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ബിഎസ്എന്‍എല്‍, ഡിഫന്‍സ് ഓര്‍ഡനന്‍സ് ഫാക്ടറി, ബാങ്ക് ലയനം, റെയില്‍വേ, കല്‍ക്കരി തുടങ്ങിയ വിഷയങ്ങളും അവര്‍ ഉന്നയിച്ചു.ചില സംഭവവികാസങ്ങള്‍ കാരണമാണ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞക്ക് എത്താന്‍ കഴിയാഞ്ഞതെന്ന് മമത പറഞ്ഞു. നേരത്തെ, മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പുറമേ നീതി ആയോഗിന്റെ യോഗത്തിനും മമത എത്തിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button