Latest NewsIndiaNews

നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ച്‌ ഗ്രാമവാസികള്‍

അനന്ത്‌പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങളുടെ ദൈവമാണെന്ന് വ്യക്തമാക്കി മോദിയുടെ പ്രതിമ ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ച്‌ ബിഹാറിലെ 500 ലേറെ വരുന്ന ഗ്രാമവാസികള്‍. അനന്ത്പൂരിലാണ് സംഭവം. മോദിയുടെ പിറന്നാള്‍ ദിനത്തിലാണ് ഗ്രാമവാസികള്‍ പ്രതിഷ്ഠ നടത്തിയത്. പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തില്‍ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ക്ഷേത്രത്തിലെത്തിയ ആളുകളുടെ സാന്നിധ്യത്തില്‍ മോദിയുടെ ജന്മദിനം കേക്ക് മുറിച്ച്‌ ആഘോഷിക്കുകയും ചെയ്‌തു.

Read also: ഇസ്രയേലിന്റെയും റഷ്യയുടെയും സഹായത്തോടെ ഇന്ത്യ അപകടകരമായ ആക്രമണം നടത്തി പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ പദ്ധതിയിടുന്നു : തെളിവുകൾ ഉണ്ടെന്ന് പാകിസ്ഥാൻ

2014 ല്‍ ഗ്രാമത്തില്‍ ടാര്‍ റോഡ് നിര്‍മ്മിച്ച ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവിടെ വൈദ്യുതിയും ലഭ്യമാക്കി. ഇതാണ് മോദിയെ ദൈവതുല്യനാക്കിയതെന്നും ഇതിനാലാണ് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ അദ്ദേഹത്തിന് അര്‍ഹമായ ഇടം നല്‍കിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. മോദി നേരിട്ട് ഗ്രാമത്തിലെത്തണമെന്ന ആഗ്രഹവും ഇവർ പങ്കുവെക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button