USALatest NewsNews

അഭിമാനം വാനോളം; ഇന്ത്യൻ ദേശീയഗാനം വായിച്ച് അമേരിക്കൻ സൈന്യം, വീഡിയോ

ന്യൂയോർക്ക്: ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഭാരത ദേശീയഗാനം വായിച്ച് അമേരിക്കൻ സൈന്യത്തിൻ്റെ ബാൻഡ്.

ALSO READ: ഭോഗം ധ്യാനം പോലെ മനോഹരം; സെക്സ് ഗുരു ഓഷോ രജനീഷ് പറഞ്ഞത്

ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ബുധനാഴ്ച നടന്ന ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിനിടയിലാണ് അമേരിക്കന്‍ സൈനിക ബാന്‍ഡ് ജനഗണമന വായിച്ചത്.

ALSO READ: അഭിനയ മോഹവുമായി വന്ന ദിലീപിനെ ഒരു സംവിധായകൻ ഒഴിവാക്കിയതാണോ? ക്ലാപ്പ് ബോർഡ് പിടിച്ച കൈകൾ പിന്നീട് വെള്ളിത്തിര കീഴടക്കി; ലാൽ ജോസ് മനസ്സു തുറക്കുന്നു

അമേരിക്കയും ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത സൈനിക അഭ്യാസമായ ‘യുദ്ധഭ്യാസ്’ വെള്ളിയാഴ്ച്ചയാണ് വാഷിങ്ടണില്‍ ആരംഭിച്ചത്. ആറ് ദിവസത്തെ അഭ്യാസ പ്രകടനങ്ങള്‍ ഇന്നലെ സമാപിച്ചപ്പോഴായിരുന്നു അമേരിക്കന്‍ സൈനികര്‍ ഇന്ത്യന്‍ ദേശീയ ഗാനമായ ജനഗണമന വായിച്ചത്. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന 15ആമത് സൈനികാഭ്യാസമാണ്. ഇന്ത്യയിൽ ജനിച്ച അമേരിക്കൻ സൈനികൻ രൺബീർ കൗറും സംഘത്തോടൊപ്പം ഉണ്ടായിരുന്നു എന്നത് മറ്റൊരു പ്രത്യേകതയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button