Latest NewsNewsMen

ഭോഗം ധ്യാനം പോലെ മനോഹരം; സെക്സ് ഗുരു ഓഷോ രജനീഷ് പറഞ്ഞത്

മുൻ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കഥാകൃത്ത് ഖുശ്‌വന്ത് സിങ്, അഭിനേതാക്കളായ വിനോദ് ഖന്ന, ഭരത് മോഹന്‍ലാല്‍, അമേരിക്കന്‍ കവി റൂമി, തുടങ്ങിയവരാണ് പ്രശസ്തരായ ഓഷോ ആരാധകര്‍

ഭോഗം ഒരു ധ്യാനം പോലെ മനോഹരമായ അവസ്ഥയാണെന്നാണ് ദി സെക്സ് ഗുരു എന്നറിയപ്പെടുന്ന ലോക തത്ത്വശാസ്ത്രജ്ഞൻ  ഭഗവാൻ ഓഷോ രജനീഷ് പറഞ്ഞിട്ടുള്ളത്. ഭോഗിക്കുന്ന സമയത്ത് ഒരാൾ എല്ലാം മറന്ന് മറ്റൊരു തലത്തിലേക്ക് യാത്ര ചെയ്യുകയാണ്. അപ്പോൾ അവന്റെ മനസ്സിൽ മറ്റൊന്നുമില്ല. എല്ലാ ചിന്തകളും അവൻ വലിച്ചെറിയുകയാണ്. മറ്റൊരു  രീതിയിൽ വ്യാഖ്യാനിച്ചാൽ ലൈംഗികതയിലൂടെ മാത്രമേ ആത്മീയതയിലേക്ക് നമ്മൾ എത്തിപ്പെടുകയുള്ളു.

ALSO READ: വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ല, ചൂടായ നാട്ടുകാർ ചൂട് ചായ വാങ്ങി; പിന്നീട് സംഭവിച്ചത്

ഓഷോയുടെ ലൈംഗികതയിൽ നിന്ന് അതിബോധത്തിലേക്ക് എന്ന പ്രഭാഷണത്തെ അടിസ്ഥാനമാക്കിയുള്ള “ഓഷോയും ലൈംഗികതയും” എന്ന പുസ്തകം ഏവരും വായിച്ചിരിക്കേണ്ട ഒന്നാണ്. നമ്മളെ മനസിലാക്കാനും, ലൈംഗികതയെ മനസിലാക്കാനും ഈ പുസ്തകം സഹായിക്കുന്നു.

ഒരു മനുഷ്യനിൽ ലൈംഗികത പതിനാലാം വയസിൽ ആരംഭിക്കുകയും നാൽപ്പത്തിയൊന്നാം വയസിൽ അവസാനിക്കുകയും ചെയ്യുന്നുവെന്ന് ഓഷോ പറയുന്നു. ഈ ചെറിയ കാലയളവിൽ ലൈംഗികതയിലൂടെ സുഗമമായി സഞ്ചരിച്ച വ്യക്തിക്ക് ലൈംഗികതയുടെ തീവ്രത തന്നെ പിന്തുടരുന്നില്ലെന്ന് മനസിലാകും. ഈ ചെറിയ കാലഘട്ടത്തിൽ എന്തിൻ്റെ പേരിലും ലൈംഗികത അടിച്ചമ‍ർത്തപ്പെട്ട വ്യക്തിക്ക് പ്രായമേറിയാലും ലൈംഗികത മനസിലും ശരീരത്തിലും ചലനങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കും.

Osho two

ALSO READ: മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം, യുഎൻ സെക്രട്ടറി ജനറലും ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത്

അതിനാൽ ആത്മീയതയ്ക്കായുള്ള പൂർണ്ണത  കൈവരിക്കാൻ എളുപ്പമല്ലെന്നും ലൈംഗികമായ അടിച്ചമ‍ർത്തലിലൂടെ ആത്മീയയാത്ര സാധ്യമല്ലെന്നും ഓഷോ പറയുന്നു. ലൈംഗികതയിൽ നിന്ന് സ്വാഭാവിക മുക്തി നേടി ആത്മീയതയുടെ പടവുകൾ കയറിയവരാണ് നമ്മൂടെ സന്യാസിമാ‍ർ.

ഭാരതീയനായ ആത്മീയഗുരുവാണ് ഓഷോ രജനീഷ് എന്ന രജനീഷ് ചന്ദ്രമോഹന്‍ ജെയിന്‍. രജനീഷ് എന്ന വിളിപ്പേരുണ്ടായിരുന്ന ചന്ദ്രമോഹന്‍ ജയിന്‍ 1931 ഡിസംബര്‍ 11-ന് മധ്യപ്രദേശ് സംസ്ഥാനത്തെ കുച്ച്‌വാഡ ഗ്രാമത്തില്‍ ജനിച്ചു. സാഗര്‍ സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ഡി.എന്‍.ജയിന്‍ കലാലയത്തില്‍ നിന്ന് 1955-ല്‍ തത്വശാസ്ത്രത്തില്‍ ബിരുദവും, 1957-ല്‍ വൈശിഷ്ട്യമായി ബിരുദാനന്തര ബിരുദവും നേടി. കുറച്ചു കാലത്തേക്ക് റായ്പ്പൂര്‍ സംസ്‌കൃത കലാലയത്തില്‍ അദ്ധ്യാപകനായിരുന്നു. 1966 വരെ ജബല്‍പ്പൂര്‍ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്ര പ്രഫസ്സറായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം ഭാരതമാകെ സഞ്ചരിക്കുകയും ആചാര്യ രജനീഷ് എന്ന പേരില്‍ സമഷ്ടിവാദത്തേയും ഗാന്ധിയേയും വിമര്‍ശിച്ച് പലയിടത്തും പ്രഭാഷണങ്ങള്‍ നല്‍കുകയുമുണ്ടായി.

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്നത്  ആത്മീയഗുരു ഓഷോ രജനീഷിന്റെ പുസ്തകങ്ങളാണ്. പൂണെയിലെ ഓഷോ അന്താരാഷ്ട്ര ധ്യാനകേന്ദ്രം പ്രതിവര്‍ഷം 200000 ആളുകള്‍ സന്ദര്‍ശിക്കുന്നു. ഓഷോയുടെ കൃതികള്‍ ഇതുവരെ 55 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇന്‍ഡ്യന്‍ പാര്‍ലമന്റ് വായനശാലയില്‍ രണ്ട് വ്യക്തികളുടെ മാത്രം എല്ലാ കൃതികളും സൂക്ഷിച്ചിരിക്കുന്നു ഓഷോയുടെയും ഗാന്ധിയുടെയുമാണവ.

മുൻ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കഥാകൃത്ത് ഖുശ്‌വന്ത് സിങ്, അഭിനേതാക്കളായ വിനോദ് ഖന്ന, ഭരത് മോഹന്‍ലാല്‍, അമേരിക്കന്‍ കവി റൂമി, തുടങ്ങിയവരാണ് പ്രശസ്തരായ ഓഷോ ആരാധകര്‍.

shortlink

Post Your Comments


Back to top button