USALatest NewsNewsIndia

മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം, യുഎൻ സെക്രട്ടറി ജനറലും ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത്

ന്യൂയോർക്ക്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം, യുഎൻ സെക്രട്ടറി ജനറലും ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് പങ്കെടുക്കും.

ALSO READ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയര്‍ വിമാന സർവീസിന് തുടക്കമായി

പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസും ചടങ്ങിൽ പങ്കെടുക്കുന്നത് അവിസ്മരണീയമായ മുഹൂർത്തമാണ്. വിവിധ രാഷ്ട്രത്തലവന്മാരും ചടങ്ങിൽ ആശംസയർപ്പിക്കാനെത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു.

ന്യൂസിലൻഡ് പ്രധാനമന്ത്രി, ബംഗ്ളാദേശ് പ്രധാനമന്ത്രി, ദക്ഷിണ കൊറിയൻ പ്രസിഡന്റ് , സിംഗപ്പൂർ പ്രധാനമന്ത്രി , ജമൈക്കൻ പ്രധാനമന്ത്രി എന്നിവരാണ് ചടങ്ങിൽ സംബന്ധിക്കുന്ന രാഷ്ട്രത്തലവന്മാർ. സെപ്റ്റംബർ 24 നാണ് പരിപാടി നടക്കുന്നത്.

ALSO READ: ചൈന ഓപ്പണില്‍ ഇന്ത്യക്ക് കടുത്ത നിരാശ : ലോക ചാമ്പ്യൻ പി.വി.സിന്ധു പുറത്തായി

സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി യു‌എൻ പൊതുസഭയെ അഭിസംബോധന ചെയ്യുമെന്നും വിജയ് ഗോഖലെ അറിയിച്ചു. സെപ്റ്റംബർ 21 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനമെന്നും ഗോയൽ അറിയിച്ചു. സെപ്റ്റംബർ 22 ന് പ്രധാനമന്ത്രി ഹൂസ്റ്റണിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ചടങ്ങിൽ പങ്കെടുക്കും. അമേരിക്കയിലെ നാൽപ്പതോളം സെനറ്റർമാരും നിയമജ്ഞരും ഹൂസ്റ്റണിൽ നടക്കുന്ന ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button