Latest NewsNewsIndia

ചന്ദ്രയാൻ 2: ഓർബിറ്റർ പരീക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയതായി ഐ എസ് ആർ ഒ

ന്യൂഡൽഹി: നേരത്തെ നിശ്ചയിച്ച പ്രകാരം ചന്ദ്രയാനിലെ ഓർബിറ്റർ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിലെ എട്ട് പരീക്ഷണ ഉപകരണങ്ങളാണ് തൃപ്തികരമായി പ്രവർത്തിക്കുന്നതെന്ന് ഐ എസ് ആർ ഒ വ്യക്തമാക്കി.

ALSO READ: പാക്കിസ്ഥാൻ സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത രീതിയിലായിരിക്കും ഇന്ത്യയുടെ തിരിച്ചടിയെന്ന്‌ കരസേന മേധാവി

അതേ സമയം സോഫ്റ്റ് ലാൻഡിംഗിനിടെ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നാളെ അവസാനിക്കും. ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു പകൽ. അതു കഴിഞ്ഞാൽ പിന്നെ പതിനാലു ദിവസങ്ങൾ രാത്രിയാണ്. ഇത് കണക്കാക്കി പകൽ സമയത്ത് തന്നെ വിക്രമിനെ ചന്ദ്രനിലെത്തിക്കാനാണ് ഇസ്രോ തീരുമാനിച്ചത്.

ALSO READ: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

സൗരോർജ്ജത്തിൽ പ്രവർത്തിക്കും വിധത്തിലാണ് ഇസ്രോ വിക്രം ലാൻഡറിനെ നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പതിനാലു ദിവസങ്ങൾ കഴിഞ്ഞ് സൂര്യപ്രകാശം നഷ്ടപ്പെടുന്ന ചന്ദ്രനിൽ പ്രവർത്തിക്കാൻ വിക്രം ലാൻഡറിനു സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button