Jobs & Vacancies

എന്യൂമറേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പില്‍ കാസര്‍കോട് ജില്ലയില്‍ മറൈന്‍ ഡാറ്റാ കളക്ഷന്‍, ജൂവൈനല്‍ ഫിഷിംഗ് സംബന്ധിച്ച പഠനം എന്നിവയുടെ സര്‍വ്വേയുടെ വിവരണ ശേഖരത്തിനായി പാര്‍ട്ട് ടൈം എന്യൂമറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ, എം.എസ്.സി മറൈന്‍ ബയോളജിയോ, എം.എസ്.സി സുവോളജിയോ, എം എസ് സി അക്വാട്ടിക് ബയോളജിയോ, ഉളളവര്‍ക്കും മുമ്പ് മറൈന്‍ ക്യാച്ച് അസസ്സ്‌മെന്റ് സര്‍വ്വേ ജോലി ചെയ്തിരുന്നവര്‍ക്കും മുന്‍ഗണന. പ്രായം 21 നും 36 നും മധ്യേ. യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസ വേതനം 25000 രൂപ.താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഈ മാസം 24 ന് ഉച്ചയ്ക്ക് 2.30 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button