KeralaLatest NewsNews

മീൻ പൊരിക്കാനും മറ്റും ഉപയോഗിച്ച എണ്ണയ്ക്ക് കേരളത്തിൽ വൻ ഡിമാൻഡ്; കല്യാണ ആവശ്യങ്ങൾക്കും പൊതുചടങ്ങുകളിലും വ്യാജഭക്ഷണസാധനങ്ങൾ വ്യാപകം

കൊട്ടാരക്കര: പപ്പടം വറുക്കാനും മീൻ പൊരിക്കാനും ഉപയോഗിച്ച എണ്ണയ്ക്ക് കേരളത്തിൽ വൻ ഡിമാൻഡെന്ന് റിപ്പോർട്ട്. എണ്ണ അരിച്ചെടുത്തു വിതരണം ചെയ്യുന്ന സംഘങ്ങളും ഉണ്ടെന്നാണ് ആരോപണം. ഇവ കന്നാസിലാക്കി ചെറുകിട ഹോട്ടലുകൾക്കും വിതരണം ചെയ്യുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ പാചകഎണ്ണയും പാലും മത്സ്യവും എത്തിക്കാൻ തമിഴ്നാട് കേന്ദ്രീകരിച്ച് ഏജന്റുമാരുണ്ടെന്നാണ് സൂചന. ഓഡിറ്റോറിയങ്ങളുടെ പരിസരങ്ങളിൽ മാലിന്യങ്ങൾക്കിടയിൽ ഗുണനിലവാരം കുറഞ്ഞ എണ്ണയുടെ പായ്ക്കറ്റുകൾ നാട്ടുകാർക്കു ലഭിച്ചിരുന്നു. ഈ വിവരങ്ങൾ അധികൃതർക്കു കൈമാറിയിട്ടുണ്ട്.

Read also: തുടര്‍ച്ചയായി സംഭവിച്ച രണ്ടു പ്രളയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നട്ടെല്ലുകൂടി ഓടിച്ചു, പിരിവിനു ചെല്ലാൻ വഴിയില്ല, മുണ്ടു മുറുക്കിയുടക്കാന്‍ നേതാക്കളൊരുങ്ങുന്നു, കൂടുതൽ ബാധിച്ചത് സിപിഎമ്മിനെ

വിവാഹ സൽക്കാര ചടങ്ങുകൾക്കായി ഓരോ മാസവും ടൺ കണക്കിന് ആഹാര സാധനങ്ങൾ അതിർത്തി കടക്കുന്നതായാണു വിവരം. ‌ തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്നു സൾഫർ പുക ചേർത്തു പാകമാക്കിയ തേങ്ങ റവന്യു അധികൃതർ വൻതോതിൽ ഈയിടെ പിടികൂടിയിരുന്നു. വ്യാജ ഭക്ഷണസാധനങ്ങൾ അതിർത്തി കടക്കുന്നതു തടയാൻ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button