Latest NewsNewsCareerTechnology

ഇനി തൊഴിലവസരങ്ങളും അറിയാം : പുതിയ കിടിലൻ ഫീച്ചറുമായി ഗൂഗിള്‍ പേ

തൊഴിലവസരങ്ങള്‍ തിരയാൻ സൗകര്യം നൽകുന്ന ജോബ്‌സ് ഫീച്ചര്‍ ഗൂഗിള്‍ പേയിൽ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് ഫീച്ചർ അവതരിപ്പിച്ചത്. ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് ഡെലിവറി തുടങ്ങിയ മേഖലകളിലേക്കുള്ള തൊഴിലവസരങ്ങള്‍ നോക്കുന്നവരെയാണ് ലക്ഷ്യമിടുന്നത്. നേരത്തെ ബംഗ്ലാദേശിലും ഇന്‍ഡൊനീഷ്യയിലും അവതരിപ്പിച്ച കോര്‍മോ ജോബ്‌സ് ആപ്പിന്റെ പിന്തുണയോടെ ഗൂഗിള്‍ പേയില്‍ എത്തുന്ന ജോബ്‌സ് ഫീച്ചര്‍ സൊമാറ്റോ, ഡന്‍സോ, 24സെവന്‍, റിതു കുമാര്‍, ഫാബ് ഹോട്ടല്‍സ് ഉള്‍പ്പെടെ 25 ഓളം സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുക.

JOBS FEATURE GOOGLE PAY APP

തൊഴിലന്വേഷകര്‍ ഗൂഗിള്‍ പേ ആപ്പില്‍ ഒരു പ്രൊഫഷണല്‍ പ്രൊഫൈല്‍ തയ്യാറാക്കേണ്ടതാണ്. ഈ വിവരങ്ങള്‍ ആരെല്ലാം കാണുന്നുണ്ടെന്നും ആര്‍ക്കെല്ലാം കൈമാറിയെന്നും തൊഴിലന്വേഷകര്‍ക്ക് അറിയാന്‍ സാധിക്കുന്നു. തുടക്കത്തില്‍ ഡല്‍ഹിയില്‍ മാത്രമാണ് ഈ ജോബ്‌സ് ഫീച്ചര്‍ ഉപയോഗിക്കാനാവുക. വൈകാതെ മറ്റു ഇടങ്ങളിലേക്കും ഇത് എത്തിയേക്കും.

Also read : മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്നു, ഒടുവില്‍ ആ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മലയാളി യുവാവ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button