USALatest NewsNews

ഹൂസ്റ്റൺ: മഴയും, വെള്ളപ്പൊക്കവും ‘ഹൗഡി മോദി’യെ ബാധിക്കുമോ? സംഘാടകരുടെ പ്രതികരണം

ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സാസില്‍ ഞായറാഴ്ച നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടക്കവെ പ്രദേശത്ത് ശക്തമായ മഴ. ശക്തിയേറിയ കാറ്റിനോടൊപ്പമുള്ള മഴ ഹൂസ്റ്റണ്‍ മേഖലയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ടെക്‌സാസില്‍ പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ALSO READ: നിർമ്മാണശാലയിൽ നിന്ന് കപ്പലിന്റെ രൂപരേഖ മോഷണം പോയി; ഡിജിപിക്ക് റിപ്പോർട്ട് കൈമാറി

അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കിലും ഹൗഡി മോദി പരിപാടിക്കുള്ള ഒരുക്കങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രതീക്ഷിക്കുന്നതുപോലെ ജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ എത്തിച്ചേരുമെന്നുതന്നെയാണ് കരുതുന്നതെന്ന് സംഘാടകരിലൊരാളായ അച്‌ലേഷ് അമര്‍ പറഞ്ഞു.

ALSO READ: ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണം കമ്പനി നിർത്തി, വാഹന പ്രേമികൾക്ക് ഇനി പുതിയ മോഡൽ

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിടുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 അമേരിക്കന്‍ ഇന്ത്യക്കാരാണ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരെല്ലാവരും അമേരിക്കന്‍ പൗരന്‍മാരും വോട്ടര്‍മാരുമാണ്. പരിപാടിക്കായി അമേരിക്കയില്‍ എത്തുന്ന മോദി ട്രംപുമായി വിവിധ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button