Latest NewsNewsTechnology

ചന്ദ്രനിലെ ഇരുണ്ട ഭാഗത്തെ ഗര്‍ത്തത്തിന്റെ അടിയില്‍ നിന്ന് ‘നിഗൂഢമായ തിളക്കമുള്ള ജെല്‍’ എന്ന് വിശേഷിപ്പിക്കാവുന്ന അജ്ഞാതമായ വസ്തു : ശാസ്ത്രജ്ഞന്‍മാരെ അമ്പരപ്പിച്ച് ഫോട്ടോകള്‍

ബീജിംഗ് : ചന്ദ്രനിലെ ഇരുണ്ട ഭാഗത്തെ ഗര്‍ത്തത്തിന്റെ അടിയില്‍ നിന്ന് ‘നിഗൂഢമായ തിളക്കമുള്ള ജെല്‍’ എന്ന് വിശേഷിപ്പിക്കാവുന്ന അജ്ഞാതമായ വസ്തു. ശാസ്ത്രജ്ഞന്‍മാരെ അമ്പരപ്പിച്ച് ഫോട്ടോകള്‍. ചൈനയുടെ യുറ്റു-2 റോവറാണ് (YUTU -2) ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയച്ചിരിക്കുന്നത് . ചൈനയാണ് ഈ ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നത്.
യുറ്റു-2 റോവര്‍ പ്രവര്‍ത്തിപ്പിക്കുന്ന ചൈനയുടെ ചാങ് -4 മിഷന് പിന്നിലുള്ള ടീം ആണ് അസാധാരണമായ ‘ജെല്‍ പോലുള്ള’ വസ്തുക്കളുടെ ചിത്രങ്ങള്‍ പുറം ലോകത്തെ കാണിച്ചത്. ചുറ്റുമുള്ള ചാന്ദ്ര മണ്ണില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഈ കാഴ്ചകള്‍.

Read also : ചന്ദ്രയാന്‍ 2 പദ്ധതി പരാജയമല്ല ; നഷ്ടമായത് 5 ശതമാനം മാത്രം, ചന്ദ്രനെ ചുറ്റി ഓര്‍ബിറ്റര്‍, പ്രതീക്ഷ പുലർത്തി ശാസ്ത്രജ്ഞർ

അസാധാരണമായ പദാര്‍ഥത്തിന്റെ ഉറവിടമായ രണ്ട് മീറ്റര്‍ വീതിയുള്ള ഗര്‍ത്തത്തെ ശ്രദ്ധാപൂര്‍വ്വം സമീപിക്കുന്നതിനിടയിലാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ റോവറിന്റെ ക്യാമറയില്‍ പതിഞ്ഞത്. ചിത്രമെടുക്കാന്‍ ഉപയോഗിച്ച ഉപകരണത്തിന്റെ ഫലമായാണ് ചിത്രത്തിലെ ചുവപ്പും പച്ചയും നിറങ്ങള്‍ കാണപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്രനിലെ ഗര്‍ത്തത്തിന്റെ അടിയില്‍ നിന്ന് ‘നിഗൂഢമായ തിളക്കമുള്ള ജെല്‍’ എന്ന് വിശേഷിപ്പിക്കാവുന്ന അജ്ഞാതമായ വസ്തുവായാണ് മിക്കവരും ഇതിനെ കാണുന്നത്. എന്നാല്‍ കണ്ടെത്തിയ വസ്തു എന്താണെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പുറത്തുനിന്നുള്ള ശാസ്ത്രജ്ഞരുടെ നിരീക്ഷണ പ്രകാരം ഗര്‍ത്തമുണ്ടായപ്പോള്‍ സംഭവിച്ച ചൂടില്‍ രൂപംകൊണ്ട ഗ്ലാസാണ് ഇതെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button