Latest NewsNewsInternational

വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മതപണ്ഡിതന്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്•പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മദ്രസ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മതപണ്ഡിതനെ പോലീസ് അറസ്റ്റ് ചെയ്തു. 12 കാരന്റെ പിതാവിന്റെ പരാതിയിൽ മതപണ്ഡിതനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

കുട്ടിയുടെ വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം തെളിഞ്ഞതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച പുരോഹിതനെ ആസ്റ് ചെയ്തത്.

ഡിഎൻ‌എ പരിശോധനയും മറ്റ് നിയമപരമായ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി കേസ് അന്വേഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പോലീസ് സൂപ്രണ്ട് റായ് മസ്ഹർ ഇക്ബാൽ പറഞ്ഞു.

ഇയാള്‍ മറ്റേതെങ്കിലും കുട്ടിയെ പീഡിപ്പിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, രാജ്യത്ത് ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ 1,300 കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പാകിസ്ഥാനിലെ ഒരു എൻ‌ജി‌ഒയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജനുവരി മുതൽ ജൂൺ വരെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങങ്ങളാണ് റിപ്പോർട്ട് കണക്കിലെടുത്തത്. ഈ കാലയളവിൽ 1,304 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജിയോ ടി.വി റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button