Latest NewsUSANews

പാക്കിസ്ഥാന്റെ ക്രൂരത, മനുഷ്യാവകാശ പ്രവർത്തക അമേരിക്കയിൽ

ന്യൂയോർക്ക്: പാക്കിസ്ഥാനിൽ വനിതകൾക്കെതിരെയുള്ള മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾ തുടരുമ്പോൾ അതിനെതിരെ പ്രതികരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഗുലാലൈ ഇസ്‍മയിൽ അമേരിക്കയിൽ അഭയംതേടി. അമേരിക്കയിലെ ബ്രൂക്ക്‌ലിനിലുള്ള സഹോദരിക്കൊപ്പമാണ് ഗുലാലൈയെന്ന് പാക് മാധ്യമമായ ദി ഡോൺ റിപ്പോർട്ടുചെയ്തു.

ALSO READ: മകന്റെ അരുംകൊല; പിതാവിനെ കൊന്നതിനുള്ള കാരണം പുറത്ത്

വനിതകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും പാക് സൈന്യത്തിനെതിരേ ശബ്ദമുയർത്തുകയുംചെയ്ത ഗുലാലൈ മാസങ്ങളോളം ഒളിവിൽക്കഴിഞ്ഞതിനുശേഷമാണ് അമേരിക്കയിലെത്തിയത്.

ALSO READ: ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം ചർച്ചയാകും, പിണറായി വിജയൻറെ ഉന്നതതലയോഗം ഇന്ന്

ഗുലാലൈയുടെ പാസ്‍പോർട്ട് ഉൾപ്പെടെയുള്ളവ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കോടതി ആഭ്യന്തരവകുപ്പിന് അനുമതി നൽകിയതോടെയാണ് അവർ ഒളിവിൽപ്പോയത്. സർക്കാർവിരുദ്ധപ്രവർത്തനങ്ങൾ നടത്തുകയും കലാപത്തിന് ആഹ്വാനംചെയ്തുവെന്നും ആരോപിച്ച് നവംബറിൽ പാകിസ്താൻ ഇവർക്ക് യാത്രാവിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് ഗുലാലൈ നൽകിയ ഹർജിയിൽ ഇസ്‍ലാമാബാദ് ഹൈക്കോടതി അനുകൂലനിലപാടെടുക്കുകയും ഇവർക്കെതിരേയുള്ള യാത്രാവിലക്ക് നീക്കുകയുംചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button