Latest NewsKeralaNews

മൂന്നു നേരവും ‘മുന്തിയ’ പദപ്രയോഗങ്ങള്‍ അടങ്ങിയ ഫോൺ കോളുകള്‍; സഹികെട്ട് നഗരത്തിലെ വനിതാ പൊലീസ്

തിരുവനന്തപുരം: ഫോണിലൂടെ നിരവധി തവണ വിളിച്ച് അശ്ലീല സംഭാഷണം നടത്തുന്ന യുവാവ് കാരണം സഹികെട്ട് നഗരത്തിലെ വനിതാ പോലീസ്. ഫോൺ എടുക്കുന്നത് വനിതകൾ ആണെങ്കിൽ അശ്ലീല വർത്തമാനം പറയുന്ന ഇയാൾ പുരുഷന്മാരാണ് ഫോൺ എടുക്കുന്നതെങ്കിൽ വേറെ രീതിയിൽ സംസാരിക്കും. ഇത് പതിവായതോടെ വനിതാ സ്റ്റേഷനില്‍ ഫോണ്‍ റിസീവര്‍ സദാസമയവും മാറ്റി വയ്ക്കേണ്ട അവസ്ഥയാണ്.

Read also: ജനാധിപത്യത്തെ അപകടപ്പെടുത്തി വര്‍ഗീയത ഇന്ത്യയ്ക്കുമേല്‍ പിടിമുറുക്കുന്നു; പിണറായി വിജയൻ

നിരവധി തവണ കേസ് എടുത്തെങ്കിലും യുവാവിന് യാതൊരു കുലുക്കവുമില്ല. മ്യൂസിയം സ്റ്റേഷനില്‍ വിളിച്ച്‌ സ്റ്റേഷന്‍ ഹൗസ് ഓഫിസറെ തെറി വിളിച്ചതിന് ഇയാളെ പിടികൂടി ജയിലിൽ അടച്ചിരുന്നു. എന്നാൽ ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷവും കലാപരിപാടികൾ തുടരുകയാണ്. പൊലീസ് സ്റ്റേഷന്‍ ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാകും ഇയാൾ സംസാരിക്കുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നും ഇയാള്‍ വ്യത്യസ്ത നമ്പറുകളിൽ നിന്ന് വിളിക്കുന്നുണ്ട്. ഇതോടെ ഇയാളെ പൊക്കാനുറച്ച്‌ അന്വേഷണം നടത്തുകയാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button