Latest NewsKeralaNews

തങ്ങളുടെ പ്രാരാബ്ധങ്ങളും ശാരീരിക അസ്വസ്ഥതകളും കാര്യമാക്കുന്നില്ല; സുഹൃത്തിന്റെ മകളുടെ ചികിത്സാ സഹായത്തിനായി മത്സ്യവിൽപനയിലൂടെ പണം സമാഹരിച്ച് ഒരു കുടുംബം

പൂച്ചാക്കൽ: സുഹൃത്തിന്റെ മകളുടെ ചികിത്സാ സഹായത്തിന് മത്സ്യവിൽപനയിലൂടെ പണം സമാഹരിച്ച് ഒരു കുടുംബം. പാണാവള്ളി 10–ാം വാർഡിൽ താമസിക്കുന്ന കുറ്റിക്കര അനീഷും ഭാര്യ രാധികയുമാണ് പൊറ്റേത്തു കോളനിയിൽ അഞ്ചുതറ വീട്ടിൽ എ.കെ.ഷാജിയുടെ മകൾ വീണ ഷാജിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താനായി മീൻ വിൽക്കുന്നത്. ചേർത്തല സെന്റ് മൈക്കിൾസ് കോജിലെ ബിഎ വിദ്യാർഥിനിയാണ് വീണ.

Read also: വാഗമണിലെ ഏക്കറുകണക്കിനു വരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വിറ്റു : വിറ്റത് വ്യാജപട്ടയം നിര്‍മിച്ച്

മത്സ്യത്തൊഴിലാളിയായ അനീഷ്, നടുവു വേദന കടുത്തതോടെ മീൻപിടിത്തം ഉപേക്ഷിച്ചതായിരുന്നു. ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീണയ്ക്ക് ശസ്ത്രക്രിയ നടത്താൻ 20 ലക്ഷം രൂപയാണ് ആവശ്യം. ഷാജിയുടെയും കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ അനീഷ് പണം സമാഹരിക്കുന്നതിനായി വീണയ്ക്ക് വേണ്ടി മീൻ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. പൂച്ചാക്കൽ ജംക്‌ഷനു സമീപം മീൻ വിൽപന നടത്തുകയാണിപ്പോൾ. കഴിഞ്ഞ 5 ദിവസങ്ങളിൽ വിൽപനയിലൂടെ ലഭിച്ച മുഴുവനും തുകയും തിങ്കളാഴ്ച ഷാജിക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button