Latest NewsIndia

കർണ്ണാടകയിൽ 15ൽ ഏഴെണ്ണം ജയിച്ചാൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം

ബംഗളൂരു: കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബിജെപിയ്ക്കും കോൺഗ്രസിനും ജെഡിഎസിനും ഒരുപോലെ നിർണായകമാണ്. 15ൽ ഏഴെണ്ണത്തിൽ ജയിച്ചാൽ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകും. ഇതിനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.മികച്ച ഭരണവും ഒപ്പം കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും തുണയ്ക്കുമെന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതികരണം. ഒപ്പം പ്രതിപക്ഷത്തിന്റെ തമ്മിലടിയും യെദ്യൂരപ്പയ്ക്ക് കൂടുതൽ കരുത്ത് പകരുന്നു.

ആർ ആർ നഗറും മസ്കിയും ഒഴികെ എംഎൽഎമാർ രാജിവച്ച പതിനഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 21ന് ആണ് വോട്ടെടുപ്പ് നടക്കുന്നത്. നിലവിൽ 224 അംഗ നിയമസഭയിൽ ബിജെപിയ്ക്ക് 105 സീറ്റാണുള്ളത്. ഒപ്പം ഒരു സ്വതന്ത്രന്റെ പിന്തുണയും ബിജെപിയ്ക്കുണ്ട്. കോൺഗ്രസിന് 66 ഉം ജെഡിഎസിന് 34 ഉം സീറ്റുകളാണുള്ളത്. കോൺഗ്രസും ജെഡിഎസും ഇത്തവണ രണ്ടായി മത്സരിക്കാനാണ് തീരുമാനം. ഇതും ബിജെപിയ്ക്ക് നേട്ടമാകും.

തിരിച്ചടി മാത്രമാണ് കിട്ടിയതെന്നും സഖ്യത്തിനില്ലെന്നും കോൺഗ്രസും ജെഡിഎസും പ്രഖ്യാപിച്ചു കഴിഞ്ഞു. കർണാടകത്തിൽ കോൺഗ്രസിന് വേണ്ടി പണമിറക്കിയിരുന്ന ഡികെ ശിവകുമാർ അഴിക്കുള്ളിലായതും കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button