KeralaLatest NewsNews

പാലാ സീറ്റ് ആര്‍ക്ക് ? തിങ്കളാഴ്ച വിധി എഴുതും : 1,79,107 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേയ്ക്ക്

കോട്ടയം: സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന പാലാമണ്ഡലത്തില്‍ വോട്ടര്‍മാര്‍ തിങ്കളാഴ്ച വിധിയെഴുതും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.

Read Also : ഇന്ത്യ പുരോഗതിയിലേയ്ക്ക് കുതിപ്പ് നടത്തുന്നതിനു പിന്നില്‍ പ്രധാമന്ത്രി നരേന്ദ്രമോദി : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ

രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നു എന്നതാണ് പ്രത്യേകത. ഏറ്റവും പുതിയ എം മൂന്ന് വിഭാഗത്തില്‍പെട്ട വോട്ടിംഗ് മെഷീനുകളാണ് എല്ലാ ബൂത്തിലും ഉപയോഗിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി.കാപ്പനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി എന്‍.ഹരിയുമാണ് ജനവിധി തേടുന്ന പ്രമുഖര്‍. 10 സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. 27നാണു വോട്ടെണ്ണല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button