ThiruvananthapuramKeralaLatest NewsNews

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

രാവിലെ 11 മണിമുതല്‍ 11.15 വരെ സെക്രട്ടേറിയറ്റിന് മുമ്പില്‍ നിന്നും പാളയം വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം

തിരുവനന്തപുരം: ഇന്ധനവില വര്‍ധന കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരം ഇന്ന് തലസ്ഥാനത്ത് നടക്കും. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിമുതല്‍ 11.15 വരെ സെക്രട്ടേറിയറ്റിന് മുമ്പില്‍ നിന്നും പാളയം വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.

Read Also : ലൈഫ് പദ്ധതി: അര്‍ഹരായ മുഴുവന്‍ പേരുമുണ്ടാവും, അനര്‍ഹരായ ഒരാള്‍ പോലുമുണ്ടാവില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

സെക്രട്ടേറിയറ്റിന് മുമ്പില്‍ നിന്നും സ്‌പെന്‍സര്‍ ജംഗ്ഷന്‍ വരെ തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം നിയോജകമണ്ഡലങ്ങളിലെയും സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ പാളയം യുദ്ധ സ്മാരകം വരെ നേമം, നെയ്യാറ്റിന്‍കര നിയോജകമണ്ഡലങ്ങളിലെയും യുദ്ധസ്മാരകം മുതല്‍ മ്യൂസിയം വരെ കഴക്കൂട്ടം, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ നിയോജകമണ്ഡലങ്ങളിലെയും മ്യൂസിയം മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന് മുന്‍വശം വരെ വട്ടിയൂര്‍ക്കാവ്, വര്‍ക്കല, നെടുമങ്ങാട്, അരുവിക്കര, വാമനപുരം നിയോജകമണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും.

ഇവരോടൊപ്പം പാര്‍ട്ടിയുടെ പോഷക സംഘടനകളുടെയും സെല്ലുകളുടെയും പ്രവര്‍ത്തകരും അണിചേരും. ആംബുലന്‍സിനും പൊതുജനങ്ങള്‍ക്കും കടന്നുപോകാന്‍ സൗകര്യമൊരുക്കുമെന്ന് പാലോട് രവി വ്യക്തമാക്കി. സെക്രട്ടേറിയറ്റ്, പാളയം, മ്യൂസിയം, കെല്‍ട്രോണ്‍ ജംഗ്ഷന്‍, വെള്ളയമ്പലം, രാജ്ഭവന്‍ എന്നിവിടങ്ങളില്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള സമരവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments


Back to top button