Latest NewsKeralaNattuvarthaNews

വീട്ടമ്മയെ ബലാത്സം​ഗം ചെയ്യുകയും ന​ഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസ് : ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

ആലപ്പുഴ: ബലാത്സം​ഗ കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ആലപ്പുഴ വള്ളിക്കുന്നത് വീട്ടമ്മയെ ബലാത്സം​ഗം ചെയ്യുകയും ന​ഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് വള്ളികുന്നം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപെട്ടു ശനിയാഴ്ച വൈകുന്നേരമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Also read : സെക്സ് റാക്കറ്റ് : എം.എല്‍.എയെ പിടികൂടാന്‍ നെട്ടോട്ടമോടി പോലീസ്

ന​ഗ്നചിത്രങ്ങൽ കാണിച്ച് സുനിഷ് സിദ്ദിഖ് തന്റെ കയ്യിൽ നിന്ന് അമ്പതിനായിരം രൂപ തട്ടിയെടുത്തുവെന്നും വീട്ടമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പീഡനം വിവരം പുറത്ത് പറഞ്ഞാൽ വകവരുത്തുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഏറെനാളായി ഭീഷണിപ്പെടുത്തുന്നത് തുടർന്നതിനാലാണ് പരാതിപ്പെട്ടതെന്നും വീട്ടമ്മ പോലീസിൽ മൊഴി നൽകി. അതേസമയം സുനിഷ് സിദ്ദിഖ് ഡിവൈഎഫ്ഐ ഭാരവാഹി അല്ലെന്നും അനുഭാവി മാത്രമാണെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button