Latest NewsNewsIndia

പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യെയും വോട്ടർമാരെയും ഒരുപോലെ ബഹുമാനിക്കുന്നു; ശശി തരൂർ

പൂനെ: കാശ്മീർ വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​യെ വി​മ​ര്‍​ശി​ക്കാ​ന്‍ പാകിസ്ഥാന് യോഗ്യതയില്ലെന്ന് വ്യക്തമാക്കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ര്‍. രാ​ജ്യ​ത്ത് ന​മു​ക്ക് പ​ല​വി​ധ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കാം. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ താ​ല്‍​പ്പ​ര്യ​ത്തെ​ക്കു​റി​ച്ച്‌ പ​റ​യുമ്പോ​ള്‍ അ​ത് ബി​ജെ​പി​യു​ടെ വി​ദേ​ശ​ന​യ​മോ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദേ​ശ​ന​യ​മോ അ​ല്ല. അ​ത് ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യ​മാ​ണെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: ‘കശ്മീരിന്റെ വികസനത്തിനും സമാധാനശ്രമത്തിനും കൂടെ നില്‍ക്കും, ഇനി ഭീകരരെ സഹായിക്കില്ല’ : വിഘടനവാദി നേതാക്കളുടെ ഉറപ്പ് ഇങ്ങനെ , മോചനം

മോ​ദി രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. രാ​ഷ്ട്രീ​യ​ത്തെ ഇ​ഷ്ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹം രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. അ​ദ്ദേ​ഹം എ​ന്‍റെ പ​താ​ക​യാ​ണ് വ​ഹി​ക്കു​ന്ന​ത്. എ​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹം ആ​ദ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.  പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യെ മാ​ത്ര​മ​ല്ല ഇ​ന്ത്യ​യി​ലെ വോ​ട്ട​ര്‍​മാ​രെ​യും  താ​ന്‍  ബ​ഹു​മാ​നി​ക്കു​ന്നുവെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button