Latest NewsNews

1500 കിലോ പാന്‍മസാല ശേഖരം പിടിച്ചെടുത്തു

തിരൂര്‍: 1500 കിലോ പാന്‍മസാല ശേഖരം പിടിച്ചെടുത്തു. മലപ്പുറത്ത് നിന്നാണ് ലക്ഷങ്ങളുടെ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. അറുപത് ചാക്കുകളിലായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. തിരൂര്‍ ആലത്തിയൂരില്‍ നിന്നാണ് ആയിരത്തി അഞ്ഞൂറ് കിലോ പാന്‍ ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

Read Also : ഭരണത്തില്‍ തുടരാമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതീക്ഷ അവസാനിക്കുന്നു. തീവ്ര അറബ് വിരോധിയായ നെതന്യാഹു അധികാരത്തില്‍ വരുന്നത് തടയാന്‍ അണിയറയില്‍ ചരട് വലി

രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് എക്സൈസ് അധികൃതര്‍ ആലത്തിയൂരിലെ അടച്ചിട്ട ഗോഡൗണില്‍ പരിശോധന നടത്തുകയായിരുന്നു. തിരൂരിലെ വ്യാപാരി ഷരീഫ് എന്നയാള്‍ വാടകക്കെടുത്തതാണ് ഈ കെട്ടിടം. ഇയാള്‍ക്കെതിരെ എക്സൈസ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രാത്രിയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കെട്ടിടത്തിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് അയല്‍വാസികള്‍ വിവരം നല്‍കിയിട്ടുണ്ട്. ചില്ലറ വിപണിയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്നതാണ് പാന്‍ ഉല്‍പ്പന്നങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button