Latest NewsKeralaNews

കൂട്ടുകാരിയായ ശാരദയ്‌ക്കെതിരെ ക്വട്ടേഷന്‍ : മുഖ്യപ്രതി ആമിന അറസ്റ്റില്‍

 

കൊല്ലം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ബിസിനസ്സിലെ പങ്കാളിയും കൂട്ടുകാരിയുമായ വീട്ടമ്മയ്ക്ക് എതിരെ ക്വട്ടേഷന്‍ നല്‍കിയത് സ്വന്തം കൂട്ടുകാരി തന്നെ. വര്‍ക്കലയിലാണ് സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കൂട്ടുകാരിയായ ശാരദയെ ആക്രമിക്കാന്‍ വര്‍ക്കല സ്വദേശിയായ ആമിന ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ്.

കര്‍ണാടക കുടുക് സ്വദേശി ശാരദയെയും മകനെയുമാണ് ഗുണ്ടാസംഘം ആക്രമിച്ചത്. ഇവരെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതോ ശാരദയുടെ സുഹൃത്തായ ആമിനയും. ഇരുവരും ഒരുമിച്ചാണ് വര്‍ക്കല ക്ലിഫില്‍ തുണിക്കട നടത്തിയിരുന്നത്. സാമ്പത്തിക തര്‍ങ്ങളെ തുടര്‍ന്ന് പിണങ്ങിയതോടെയാണ് ആമിന ക്വട്ടേഷന്‍ കൊടുത്തത്. കഴിഞ്ഞ ബുധാനാഴ്ച രാത്രിയില്‍ ഓട്ടോയിലെത്തിയ സംഘം ശാരദയുടെ രണ്ട് കാലും തല്ലിയൊടിക്കുകയായിരുന്നു.

പരിക്കേറ്റ് കിടക്കുന്ന ശാരദയെ കാണാന്‍ ക്വട്ടേഷന്‍ നല്‍കിയ ആമിന ഹെല്‍മറ്റ് വച്ച് സ്‌കൂട്ടറില്‍ അതുവഴിപോകുകയും ചെയ്തു. ആക്രമണത്തിന് ശേഷം ആമിനയുടെ വീട്ടിലെത്തി ക്വട്ടേഷന്‍സംഘം മദ്യപിച്ച് ആഘോഷിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

കൊലപാതകം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതികളായ ആറ് അംഗം സംഘത്തിന് 50,000രൂപയാണ് ആമിന ക്വട്ടേഷന്‍ തുകയായി നല്‍കിയത്. ആമിനയും ക്വട്ടേഷന്‍ സംഘത്തിലെ ആറു പേരും കഴിഞ്ഞദിവസം പിടിയിലായിരുന്നു. പിടിയിലായ മുഖ്യപ്രതി ഫിറോസ് പൊലീസുകാരനെ കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ഗുണ്ടാസംഘത്തിലെ ഒരാള്‍ കൂടി ഇനി പിടിയിലാകാനുണ്ട്.

shortlink

Post Your Comments


Back to top button