Latest NewsNewsIndia

വന്‍ ഭൂചലനം; മൂന്നു പേർ മരിച്ചു

ന്യൂഡൽഹി: പാകിസ്താനില്‍ വന്‍ ഭൂചലനം. മൂന്നു പേർ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം ഡല്‍ഹി ഉള്‍പ്പടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് നാല് മുപ്പത്തിയഞ്ചോടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ കാശ്മീരിലും, ചണ്ഡിഗണ്ഡിലും ന്യൂഡല്‍ഹിയിലും അനുഭവപ്പെട്ടു

ALSO READ: ശശി തരൂര്‍ എംപിയ്ക്ക് വീണ്ടും അബദ്ധം : ആംഗലേയ ഭാഷയില്‍ പ്രാവീണ്യമുള്ള തരൂരിന് വീണ്ടും വാക്ക് പിഴച്ചു : ഇതേറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രവാഹം

സ്വകാര്യ ഭൂചലന നീരീക്ഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇസ്ലാമാബാദ്, ലാഹോര്‍ ഉള്‍പ്പടെയുള്ള പാകിസ്ഥാന്‍ നഗരങ്ങളിലും പാക് അധിനിവേശ കാശ്മീരിലും, ഖൈബര്‍ പഷ്തൂണ്‍ പ്രദേശങ്ങളിലും വന്‍ ഭൂചലനമുണ്ടായി എന്നാണ്. 173 കിലോമീറ്റര്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് വിവരം. ആളാപായമോ വസ്തുവകകളുടെ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടില്ല.

ALSO READ: ഖത്തറിൽ ലഹരിമരുന്നു കടത്താൻ ശ്രമം : വിദേശി വിമാനത്താവളത്തിൽ പിടിയിൽ

വടക്കൻ പാകിസ്ഥാനിൽ 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ പത്ര ഏജൻസിയായ എപിപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റോഡ്, വൈദ്യുതി, ടെലിഫോൺ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആശയവിനിമയ സൗകര്യങ്ങൾ ഭാഗികമായി തകർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button