Latest NewsUAENewsGulf

മതമൈത്രിയുടെ സന്ദേശവുമായി ഒരു കുടക്കീഴില്‍ ഒരുങ്ങുന്നത് 3 ആരാധനാലയങ്ങള്‍

അബുദാബി : യുഎഇയില്‍ മതമൈത്രി സന്ദേശവുമായി ആരാധനാലയങ്ങള്‍. മതമൈത്രിയുടെ സന്ദേശവുമായി അബുദാബിയില്‍ മൂന്ന് ആരാധനാലയങ്ങളാണ് ഒരു കുടക്കീഴില്‍ ഒരുങ്ങുന്നത്. സാദിയാത് ദ്വീപിലെ ഏബ്രഹാമിക് ഫാമിലി ഹൗസില്‍ ഒരുക്കുന്ന മുസ്‌ലിം, ക്രൈസ്തവ, ജൂത ആരാധനാലയ സമുച്ചയത്തിന്റെ നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകും.

Read Also : കേരളത്തില്‍ പലയിടങ്ങളിലും ഇന്നലെ രാത്രി മുതല്‍ മഴ തുടങ്ങി; ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത

അബുദാബി സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ തയ്യിബും ഒപ്പുവച്ച മാനവ സാഹോദര്യ രേഖയുടെ സ്മരണാര്‍ഥമാണ് സമുച്ചയം ഒരുക്കുന്നത്. പരസ്പര വിശ്വാസത്തിന്റെ സഹോദര്യ ഭവനമൊരുക്കാന്‍ അബുദാബി കിരീടാവകാശിയും സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഉത്തരവിട്ടിരുന്നു.

പ്രശസ്ത ആര്‍ക്കിടെക്റ്റ് സര്‍ ഡേവിഡ് അഡ്ജയേയുടെ രൂപകല്‍പനയിലാണു നിര്‍മാണം. യുഎഇയുടെ സഹിഷ്ണുതയുടെ അടയാളമായിരിക്കും സാദിയാത് ദ്വീപിലെ ഏബ്രഹാമിക് ഫാമിലി ഹൗസ്. എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും. ഓരോ ആരാധനാലയം സന്ദര്‍ശിക്കാനും പ്രാര്‍ഥനകളെക്കുറിച്ച് മനസ്സിലാക്കാനും പങ്കെടുക്കാനും അവസരമുണ്ടാകും. എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാനുള്ള ഇടവും സമുച്ചയത്തിന്റെ ഭാഗമായി നിര്‍മിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button