MenLife Style

സൗന്ദര്യസംരക്ഷണത്തിന് പുരുഷന്മാർ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തണുത്ത വെള്ളമുപയോഗിച്ച് ദിവസവും മൂന്നോ നാലോ തവണ മുഖം നന്നായി കഴുകാം. ഇതാണ് ശ്രദ്ധിക്കാനുള്ള ഒരു സുപ്രധാന കാര്യം. പുറത്തുപോകുന്നവരാണെങ്കില്‍ തീര്‍ച്ചയായും മൂന്നോ നാലോ തവണ തന്നെ മുഖം കഴുകാന്‍ ഓര്‍മ്മ വയ്ക്കണം. വീട്ടിലിരിക്കുന്നവരാണെങ്കില്‍ അത്ര തന്നെ തവണ മുഖം കഴുകേണ്ടതില്ല.

ALSO READ: ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

മുഖചര്‍മ്മം വരണ്ടിരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ ഉപയോഗിക്കാവുന്നതാണ്. ദിവസത്തില്‍ രണ്ട് തവണയെങ്കിലും മുഖം മോയിസ്ചറൈസ് ചെയ്യാം. പുറത്തുപോകുന്നവരാണെങ്കില്‍ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങും മുമ്പ് സണ്‍സ്‌ക്രീന്‍ പുരട്ടാനും ശ്രദ്ധിക്കുക. ശ്രദ്ധിക്കുക, ക്രീം പുരട്ടുന്നതിന് മുമ്പ് എപ്പോഴും മുഖം വൃത്തിയായി കഴുകിത്തുടയ്ക്കണം.

ALSO READ: സ്വാദിഷ്ടമായ കൂന്തള്‍ റൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാം

ആവശ്യമെങ്കില്‍ മുഖത്തിടാനുള്ള വിവിധ തരം മാസ്‌കുകളും ഉപയോഗിക്കാം. ഇത് സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ളതാണെന്ന് കരുതരുത്. പ്രത്യേകിച്ച് പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ കൊണ്ട് വീട്ടിലുണ്ടാക്കാവുന്ന മാസ്‌ക്കുകളാണെങ്കില്‍ തീര്‍ച്ചയായും അവ ചര്‍മ്മത്തിന് നല്ലത് തന്നെയാണെന്ന് മനസിലാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button