Life Style

ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

നമ്മുടെ രോഗപ്രതിരോധശേഷി കുറയുന്നതോടെയാണ് നമ്മളില്‍ പലതരം അണുബാധകളുണ്ടാകുന്നത്. ഇടയ്ക്കിടെ ജലദോഷവും ചുമയും തൊണ്ടവേദനയും പനിയുമെല്ലാം വരുന്നത് ഒരുപക്ഷേ പ്രതിരോധശേഷിയിലുണ്ടായ കുറവിനാലാകാം. അപ്പോള്‍ രോഗപ്രതിരോധശേഷി നിലനിര്‍ത്തുകയെന്നത് ആരോഗ്യകാര്യങ്ങളില്‍ ഏറ്റവും പ്രധാനം തന്നെയാണ്. ഇതിന് നെല്ലിക്കയ്ക്ക് നമ്മളെ സഹായിക്കാനാകും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍- സിയുമാണ് ഇതിനായി സഹായിക്കുന്നത്.

ALSO READ: ദിവസവും മുട്ട കഴിച്ചാല്‍ …

ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്ക്, പ്രത്യേകിച്ച് ദഹനപ്രശ്‌നങ്ങള്‍ക്ക് വളരെയധികം ഉപയോഗപ്രദമാണ് നെല്ലിക്ക. ഒരു ടീസ്പൂണോളം നെല്ലിക്കാപ്പൊടി ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലക്കി രാവിലെ കുടിക്കുന്നത മലബന്ധം, അസിഡിറ്റി എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് വലിയ ആശ്വാസം നല്‍കും. അള്‍സര്‍ ഉള്ളവര്‍ക്ക് സ്വല്‍പം ആശ്വാസത്തിനായും നെല്ലിക്ക കഴിക്കാവുന്നതാണ്.

ALSO READ: സ്വാദിഷ്ടമായ കൂന്തള്‍ റൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാം

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നവരിലാണ് ‘അനീമിയ’ അഥവാ വിളര്‍ച്ചയുണ്ടാകുന്നത്. ഇത് ക്രമേണ പലതരം പ്രശ്‌നങ്ങള്‍ക്കിടയാക്കും. എന്നാല്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ് നെല്ലിക്ക എന്ന് വേണമെങ്കില്‍ പറയാം. നെല്ലിക്കയും കരിപ്പെട്ടിയും ഒരുമിച്ച് കഴിക്കുന്നതാണ് ഇതിനേറ്റവും നല്ലതത്രേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button