KeralaLatest NewsNews

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കണ്ണന്‍ ഗോപിനാഥന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി രാജിവെച്ച ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍. വട്ടിയൂര്‍ക്കാവിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കുന്നെന്ന വാര്‍ത്തയ്ക്കാണ് ട്വിറ്ററിലൂടെ അദ്ദേഹം മറുപടി നല്‍കിയത്.

ALSO READ: ഈ ക്രിക്കറ്റ് ഇതിഹാസം ഓവര്‍ സ്പീഡിന് പിടിയിലായത് ആറ് തവണ; ഒടുവില്‍ കിടിലന്‍ പണി നല്‍കി കോടതി

‘സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് സ്‌കൂളില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. ആ കുട്ടിക്കൊഴികെ. അതുപോലെയാണ് വട്ടിയൂര്‍ക്കാവിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാര്യം. എനിക്ക് ഒഴികെ എല്ലാവര്‍ക്കും അറിയാം’- കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു. ഇതോടെ രണ്ട് ദിവസമായി ഉയരുന്ന പ്രചാരണങ്ങള്‍ക്ക് വിരാമമായത്.

ALSO READ:ദുബായ് വിമാനത്തവാളത്തിൽ യാത്രക്കാരന്റെ ബാഗിൽ നിന്നും മാങ്ങ മോഷ്ടിച്ച ഇന്ത്യൻ ജീവനക്കാരന് ശിക്ഷ വിധിച്ചു

പ്രളയകാലത്തെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് കണ്ണന്‍ ഗോപിനാഥന്‍. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പദവി രാജി വച്ചത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി കണ്ണന്‍ ഗോപിനാഥന്റെ പേരും പരിഗണിക്കുന്നുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button