USALatest NewsNewsInternational

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍; ഇത് നിങ്ങളുടെ ആളാണോ ,ഇത്തരം റിപ്പോര്‍ട്ടര്‍മാരെ എവിടെ നിന്നാണ് കിട്ടുന്നതെന്നു ഡൊണാള്‍ഡ് ട്രംപ് : നാണംകെട്ട് ഇമ്രാന്‍ ഖാന്‍

വാഷിംഗ്‌ടൺ : പാക് മാധ്യമ പ്രവർത്തകനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര പൊതു സഭ യോഗത്തില്‍ ഡൊണാള്‍ഡ് ട്രംപും, ഇമ്രാന്‍ ഖാനും, ഒരുമിച്ച്‌ മാധ്യമപ്രവര്‍ത്തകരെ കാണവേ, കശ്മീര്‍ വിഷയത്തിലെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളാണ് പരിഹാസത്തിന് കാരണം. ഇത് നിങ്ങളുടെ ആളാണോ ,ഇത്തരം റിപ്പോര്‍ട്ടര്‍മാരെ എവിടെ നിന്നാണ് കിട്ടുന്നത് ? എന്ന് ട്രംപ് ചോദിച്ചതോടെ ഇമ്രാന്‍ ഖാന്‍ നാണംകെട്ടു. മാധ്യമ പ്രവര്‍ത്തകനെ പരിഹസിച്ചതിന് പിന്നാലെ പ്രക്ഷേപണം ചെയ്തു കൊണ്ടിരുന്ന പരിപാടി പാക്കിസ്ഥാന്‍ ചാനല്‍ നിര്‍ത്തി വച്ചതായും റിപോർട്ടുണ്ട്.

Also read : ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ പാക് തീവ്രവാദ സംഘടന 30 ചാവേറുകളെ തയ്യാറാക്കിയതായി റിപ്പോർട്ട്

അതേസമയം തീവ്രവാദത്തെ കുറിച്ചുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ തന്റെ സാന്നിധ്യത്തില്‍ പ്രശംസിച്ചതും ഇമ്രാന് കനത്ത തിരിച്ചടിയായി. മോദിയുടെ പ്രസ്താവനയ്ക്ക് വളരെയധികം സ്വീകാര്യതയുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. എപ്പോഴും ഒരു പരിഹാരമുണ്ടെന്നും, ഇന്ത്യയും പാക്കിസ്ഥാനും ഒത്തു ചേരുമെന്ന പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധനാണെന്ന് നേരത്തെ അറിയിച്ചിരുന്ന ട്രംപ് ഇന്ത്യയും പാക്കിസ്ഥാനും ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രമേ ചെയ്യു എന്ന് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button