KeralaLatest NewsNews

കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബി തുടങ്ങിയത് അഴിമതി ഒഴിവാക്കാനുള്ള കര്‍ശന വ്യവസ്ഥയോടെയാണെന്നും 12 കിഫ്ബികള്‍ക്ക് പരിശോധനകള്‍ക്ക് ശേഷം സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയില്‍ വെട്ടിപ്പും തട്ടിപ്പും നടക്കില്ല, സര്‍ക്കാര്‍ പണം നല്‍കുന്ന സ്ഥാപനങ്ങളില്‍ സിഎജി ഓഡിറ്റിങ്ങിന് തടസ്സമില്ല. അന്താരാഷ്ട്ര മാന ദണ്ഡപ്രകാരമുള്ള ഓഡിറ്റ് നടത്താനുളള നടപടികള്‍ സ്വീകരിച്ചു തുടങ്ങി. കിഫ് ബി സ്വന്തമായി ഒരു ഓഡിറ്ററേയും നിയമിച്ചിട്ടുണ്ടെന്നും സ്റ്റാറ്റിയൂട്ടറി ഓഡിറ്റിംഗ് കിഫ് ബി നിയമത്തില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രാന്‍ഡ് ഗ്രിഡ് ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കുകയായിരുന്നു തോമസ് ഐസക്. ചെന്നിത്തല മന്ത്രിയായിരുന്നപ്പോഴാണ് ഡല്‍ഹി ഷെഡ്യൂള്‍ റേറ്റ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്നും മസാല ബോണ്ടടക്കം എല്ലാ വിവരങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഎജിയുടെ കത്തിന് മറുപടി നല്‍കുമെന്ന് പറഞ്ഞ ധനമന്ത്രി സിഎജി എന്തുകൊണ്ടാണ് നിരന്തരം കത്തെഴുതുന്നുവെന്ന് അവരോട് ചോദിക്കണമെന്നും പറഞ്ഞു. കെഎസ്ഇബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കെതിരായ പ്രതിപക്ഷ ആരോപണം ബാലിശമാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ഗൂഢ നീക്കത്തിന്റെ കരുവായി ചെന്നിത്തല മാറിയിരിക്കുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി.

14 (1) അനുസരിച്ച് മസാല ബോണ്ട് സിഎജിക്ക് പരിശോധിക്കാം. മസാല ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും സിഎജിക്ക് നല്‍കാന്‍ തയ്യാറാണെന്നും രേഖകള്‍ പരിശോധിക്കാന്‍ ഒരു തടസ്സവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബി പൂട്ടിപ്പോകുമെന്ന് ആരും കരുതേണ്ടെന്നും ആറു മാസം കഴിഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മാറ്റം കാണാമെന്നും പറഞ്ഞ അദ്ദേഹം കിഫ്ബിയിലേത് കരാര്‍ നിയമനമാണെന്നും നല്ല ഉദ്യോഗസ്ഥരെ ആകര്‍ഷിക്കാന്‍ നല്ല ശമ്പളം നല്‍കേണ്ടി വരുമെന്നും പറഞ്ഞു. 50000 കോടിയുടെ വരുമാനം കൊണ്ടുവരുന്ന സ്ഥാപനമാണ് കിഫ്ബിയെന്നും അതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കുന്ന് ധൂര്‍ത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button