CricketLatest NewsNews

വനിതാ ടി20: ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച ജയം

സൂറത്: ഇന്ത്യന്‍ വനിതാ ടി20 ടീമിന് ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റിന് 130 റണ്‍സാണ് എടുത്തത്.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 119ന് പുറത്തായി. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ദീപ്തി ശര്‍മ്മയുടെ അത്യുജ്ജ്വല ബൗളിംഗാണ്(8റണ്‍സിന് 3 വിക്കറ്റ്) ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞു.

ALSO READ: നരേന്ദ്രമോദിയെയും അജിത് ഡോവലിനെയും ലക്ഷ്യമിട്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ , പ്രതികാരത്തിന് കാരണം ഇത്, ഇന്റലിജൻസ് റിപ്പോർട്ട്

ടോസ്സ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.തുടക്കത്തില്‍ നിലയുറപ്പിക്കും മുന്നേ നാലാം പന്തില്‍ റണ്‌സ് നേടാതെ വെര്‍മ വീണു.സ്റ്റാര്‍ സട്രൈക്കര്‍ സ്മൃതി മന്ഥാനയും 21 റണ്‍സില്‍ പുറത്തായെങ്കിലും മധ്യനിരയില്‍ ക്യാപ്റ്റന്‍ ഹര്‍മീത് കൗറിന്റെ (43)മികച്ച ബാറ്റിംഗിലാണ് തരക്കേടില്ലാത്ത സ്‌ക്കോറായ 130ലെത്തിയത്. 4 വിക്കറ്റുകള്‍ 25 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായതാണ് മികച്ച സ്‌ക്കോറിലെത്താന്‍ തടസ്സമായത്.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഷബ്‌നിം ഇസ്മയില്‍ 26 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി.

ALSO READ: കിസാന്‍ സമ്മാന്‍ നിധി : സംസ്ഥാനങ്ങളെ ഒഴിവാക്കി സുപ്രധാന തീരുമാനവുമായി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button