Latest NewsNewsIndiaFootballSports

സാഫ് കപ്പിൽ ഇന്ത്യയ്ക്ക് ജയം: സുനിൽ ഛേത്രി ഇതിഹാസ താരം പെലെയ്ക്ക് ഒപ്പം

അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി

മാലി: തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക്​ ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രിയാണ് ഗോള്‍ നേടിയത്. ഈ ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി.

നേപ്പാളിനെതിരേ വിജയം മാത്രം ലക്ഷ്യം വെച്ച് കളത്തിലിറങ്ങിയ ഇന്ത്യയെ ക്യാപ്​റ്റൻ സുനിൽ ​ഛേത്രി മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ 82-ാം മിനിട്ടിലാണ് ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. 77 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രി നേടിയത്. ജയത്തോടെ ഇന്ത്യ ഫൈനല്‍ പ്രതീക്ഷ നിലനിർത്തി. സാഫ് കപ്പിലെ അടുത്ത മത്സരത്തില്‍ ആതിഥേയരായ മാലിദ്വീപാണ് ഇന്ത്യയുടെ എതിരാളികൾ.

shortlink

Related Articles

Post Your Comments


Back to top button