Latest NewsWomenLife Style

ആർത്തവം കൃത്യമല്ലാത്തതിന്റെ കാരണങ്ങൾ

സ്ത്രീശരീരം പ്രത്യേുൽപാദന സജ്ജമാകുന്നു എന്നതിൻ്റെ സൂചനയാണ് ആർത്തവം. മിക്ക സ്ത്രീകളിലും 21 മുതൽ 35 വരെ ദിവസങ്ങൾ ഇടവിട്ട് ആർത്തവമുണ്ടാകും. ഇത് നോർമലാണ്. എന്നാൽ ചിലർക്ക് ഒരു മാസമോ അതിൽ കൂടുതലോ ആർത്തവം ഇല്ലാതിരിക്കാം. ആർത്തവം നിലയ്ക്കുന്നത് ഒരിക്കലും രോഗമായി കാണരുത്. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും ആർത്തവം മുടങ്ങന്നതിനും വൈകുന്നതിനും കാരണമാകാറുണ്ട്. ഹോർമോൺ പ്രശ്നമാണ് പലപ്പോഴും ആർത്തവം ക്രമം തെറ്റുന്നതിന് മുഖ്യകാരണം. എന്നാൽ മറ്റു ചില കാരണങ്ങൾ മൂലവും ഈ പ്രശ്നം ഉണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതൽ വ്യയാമം, അമിതമായ പുകവലി, കാപ്പികുടി, ചിലതരം മരുന്നുകള്, ഉറക്കക്കുറവ്, ടെന്ഷന്, ഭക്ഷണപോരായ്മ എന്നിവ ഇതിന് ചില പ്രധാന കാരണങ്ങളാണ്.

തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിലും ആർത്തവം കൃത്യമായിരിക്കുകയില്ല. പോഷകങ്ങളുടെ കുറവും പലപ്പോഴും ആർത്തവം കൃത്യമല്ലാത്തതിന് കാരണമാകുന്നു. ക്യത്യമായുള്ള ആർത്തവത്തിനായി ഇഞ്ചി ഉത്തമമാണ്. ഇഞ്ചി നല്ല പേസ്റ്റ് പോലെ അരച്ച് അൽപം തേൻ ചേർത്ത് കഴിക്കുന്നത് ആർത്തവം ക്യത്യമാകാനും അത് പോലെ ആർത്തവ സമയത്തെ വേദന അകറ്റാനും സഹായിക്കുന്നു. അതേസമയം ആർത്തവത്തിലേക്ക് നയിക്കുന്ന പെരിമെനോപോസ് എന്ന സമയത്തും ആർത്തവ ചക്രം തെറ്റുന്നതിന് കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button