Jobs & VacanciesLatest NewsNews

നബാർഡിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

നബാർഡിൽ(നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ‍ഡവലപ്മെന്റ്l) തൊഴിലവസരം. ഡവലപ്മെന്റ് അസിസ്റ്റന്റ്, ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഏതെങ്കിലും ഒരു തസ്തികയിലേക്കും, ഒരു സംസ്ഥാനത്തെ ഒഴിവുകളിലേയ്ക്കു മാത്രമെ അപേക്ഷിക്കാനാവു. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം.

രണ്ടു ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒക്ടോബർ 20നു പ്രാഥമിക എഴുത്തുപരീക്ഷ നടത്തും. സംസ്ഥാനാടിസ്ഥാനത്തിലായി ആകെ 91 ഒഴിവുകളാണുള്ളത്. കേരളത്തിൽ ഡവലപ്മെന്റ് അസിസ്റ്റന്റ് തസ്തികയിൽ ഒരൊഴിവ് (ജനറൽ) മാത്രമാണുള്ളത്. ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികയിൽ കേരളത്തിൽ ഒഴിവുകളില്ല.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.nabard.org/

shortlink

Related Articles

Post Your Comments

Related Articles


Back to top button