Latest NewsNews

സ്വന്തം നഗ്നചിത്രങ്ങള്‍ പകര്‍ത്തി പങ്കാളിക്ക് അയക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു; പഠനത്തില്‍ വ്യക്തമായത് ഞെട്ടിക്കുന്ന കാരണങ്ങള്‍

സ്വന്തം നഗ്നശരീരം പകര്‍ത്തി കാമുകന്മാര്‍ക്കോ പങ്കാളിക്കോ അയക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് പഠനം. പ്രിയപ്പെട്ടവരെന്ന് കരുതുന്നവര്‍ക്ക് അയച്ചുകൊടുക്കാന്‍ വേണ്ടിയും ഒരു കൗതുകത്തിന് വേണ്ടിയുമാണ് പലരും തങ്ങളുടെ നഗ്‌നശരീരവും സ്വകാര്യ നിമിഷങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത്. എന്നാല്‍ അബന്ധത്തില്‍ പുറത്താകുന്ന ഇത്തരം വീഡിയോകളും ചിത്രങ്ങളും നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നിരുന്നാലും ഇത്തരത്തില്‍ വീഡിയോ പകര്‍ത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ യാതൊരു കുറവുമില്ല. എന്നാല്‍, ഈ പ്രവണതയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം തേടി അരിസോണ സര്‍വകലാശാലയിലെ പി.എച്.ഡി വിദ്യാര്‍ത്ഥിയായ മോര്‍ഗന്‍ ജോണ്‍സ്റ്റാന്‍ബാഗ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

2018 -2019 കാലയളവില്‍ 1918 കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. സ്വന്തം അര്‍ദ്ധ / പൂര്‍ണ നഗ്‌ന ഫോട്ടോകള്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ അവസാനം എപ്പോഴാണ് മറ്റൊരാള്‍ക്ക് അയച്ചുകൊടുത്തത് എന്നാണ് മോര്‍ഗന്‍ വിദ്യാര്‍ത്ഥികളോട് ഉന്നയിച്ച ചോദ്യം. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും സ്വന്തം നഗ്‌നചിത്രങ്ങള്‍ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുത്തെന്ന് സമ്മതിച്ചു. ഇതില്‍ 73ശതമാനം പേരും സ്ത്രീകളായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. എന്തിനാണ് സ്വന്തം നഗ്‌നഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തതെന്നായിരുന്നു മോര്‍ഗന്റെ അടുത്ത ചോദ്യം. എന്നാല്‍ അതിന് മറുപടിയായി പെണ്‍കുട്ടികള്‍ നിരത്തിയത് 23 കാരണങ്ങളാണ്.

ഈ കാരണങ്ങള്‍ നിരത്തി മോര്‍ഗന്‍ നടത്തിയ അപഗ്രഥനത്തിലെ കണ്ടെത്തലുകളും ഏറെ ശ്രദ്ധേയമാണ്. സ്വന്തം നഗ്‌ന ഫോട്ടോകള്‍ പങ്കാളിക്കോ മറ്റുള്ളവര്‍ക്കോ ഷെയര്‍ ചെയ്യുന്നതില്‍ തങ്ങളുടെ പുരുഷ പങ്കാളിയേക്കാള്‍ പെണ്‍കുട്ടികള്‍ നാല് മടങ്ങ് മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പങ്കാളിക്ക് തങ്ങളിലുള്ള ലൈംഗിക താത്പര്യം നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരം ഫോട്ടോകള്‍ അയയ്ക്കുന്നതെന്നായിരുന്നു മിക്ക പെണ്‍കുട്ടികളും നല്‍കിയ മറുപടി. മാത്രവുമല്ല ഇങ്ങനെ ചിത്രങ്ങള്‍ എടുക്കുന്നതും അയയ്ക്കുന്നതും തങ്ങളുടെ മാനസിക ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. എന്നാല്‍ ചില സമയങ്ങളില്‍ മാനസികമായി അസ്വസ്ഥരായി ഇരിക്കുമ്പോഴും ഇത്തരത്തില്‍ ഫോട്ടോകള്‍ അയയ്ക്കാറുണ്ടെന്നും ഇവര്‍ സമ്മതിക്കുന്നു.

അതോടൊപ്പം തന്നെ മാതാപിതാക്കളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തങ്ങളുടെ പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ അവരുടെ നഗ്‌നശരീരം ചിത്രീകരിക്കുന്നതും അത് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതെന്നും മോര്‍ഗന്റെ പഠനത്തില്‍ പറയുന്നുണ്ട്. മക്കള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് പല മാതാപിതാക്കള്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. അല്ലെങ്കില്‍ മക്കളെ ഇതില്‍ നിന്നും വിലക്കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാല്‍ തങ്ങളുടെ പങ്കാളിയുമായി ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ എന്തൊക്കെ പങ്കിടാമെന്ന് മാതാപിതാക്കള്‍ മക്കള്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തിനൊപ്പം തന്നെ പറഞ്ഞുമനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും ഇങ്ങനെ ചെയ്താല്‍ ഭാവിയിലുണ്ടാകുന്ന വലിയ പ്രത്യാഘാതങ്ങള്‍ തടയാമെന്നും പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button