Latest NewsNewsInternational

ചികിത്സയ്ക്കായി കഞ്ചാവും; ആശുപത്രികളില്‍ കഞ്ചാവ് ഓയില്‍ ഉപയോഗിച്ച് ഈ രാജ്യം

ബാങ്കോക്ക്: ചികിത്സയ്ക്കായി കഞ്ചാവ് ഓയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച് തായ്‌ലന്‍ന്റ്. തായ്‌ലന്റിലെ 22 സര്‍ക്കാര്‍ ആശുപത്രികളിലാണ് ചികിത്സയ്ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ കഞ്ചാവ് ഓയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഞ്ചാവ് ഓയില്‍ ആയ ‘ഡയ്ച്ച ഓയില്‍’ ആശുപത്രികള്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചതായി ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 5000 ബോട്ടില്‍ കഞ്ചാവ് ഓയിലാണ് ഇത്തരത്തില്‍ വിതരണം ചെയ്യുക. ഖാഓക്വാന്‍ ഫൗണ്ടേഷന്റെ പ്രസിഡന്റ് ഡയ്ച്ച സിറിപത്രയാണ് ഡയ്ച്ച ഓയില്‍ എന്നറിയപ്പെടുന്ന കഞ്ചാവ് ഓയില്‍ വികസിപ്പിച്ചെടുത്തത്. ഇദ്ദേഹം മൂന്ന് വര്‍ഷം മുമ്പ് ഡയ്ച്ച ഓയില്‍ വികസിപ്പിക്കുകയും രോഗികള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്തിരുന്നു.

രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഞ്ചാവ് ഓയില്‍ ഉപയോഗിക്കാന്‍ എത്തിക്കല്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചതോടെയാണ് ഇതിന്റെ വിതരണം ആരംഭിച്ചത്. 40900 രോഗികളില്‍ കഞ്ചാവ് ഓയില്‍ ഉപയോഗിച്ച് ചികിത്സ നടത്തുമെന്നും ചികിത്സയ്ക്ക് മുമ്പ് ഓരോ രോഗിയുടെയും അനുമതി വാങ്ങണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും ഡയ്ച്ച സിറിപത്ര വ്യക്തമാക്കി.

നിലവില്‍ അംഗീകൃത ഫോക്ക് മെഡിസിന്‍ പ്രാക്ടീഷണറാണ് ഡയ്ച്ച സിറിപത്ര. അദ്ദേഹം വികസിപ്പിച്ചെടുത്ത ഈ ഔഷധക്കൂട്ട് തായ്‌ലന്‍ന്റ് മന്ത്രാലയം അംഗീകരിച്ചതാണ്. ഉറക്കക്കുറവ്, അപസ്മാര ലക്ഷണങ്ങള്‍, പേശീസങ്കോചം തുടങ്ങിയവ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരിലും വേദന സംഹാരിയായുമാണ് ഇത് ഉപയോഗിക്കുക. ഒമ്പതുമാസത്തിനുള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button