Latest NewsNewsSports

കൊറിയ ഓപ്പൺ : ക്വാര്‍ട്ടറില്‍ കടന്ന് പി കശ്യപ്

സോൾ : കൊറിയ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് പ്രതീക്ഷ നൽകി പി കശ്യപ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെയാണ് തോൽപ്പിച്ചത്. 56 മിനുറ്റ് നീണ്ട മൂന്ന് ഗെയിം പോരാട്ടത്തിലാണ് താരത്തിന്റെ വിജയം. സ്‌കോർ : 21-17, 11-21, 21-12.

കശ്യപ് ഒഴികെയുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം ടൂര്‍ണമെന്‍റില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ലോക ചാമ്പ്യനായ പി വി സിന്ധു ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വിയുമായി പുറത്തായിരുന്നു. അമേരിക്കയുടെ ബൈവന്‍ സാംഗിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്. ആദ്യഗെയിം 21-7ന് സ്വന്തമാക്കിയ സിന്ധു അനായാസം വിജയിക്കുമെന്ന് കരുതിയെങ്കിലും രണ്ടും മൂന്നൂം ഗെയിമുകളില്‍ സാംഗ് കടുത്ത പോരാട്ടം പുറത്തെടുക്കുകയും മൂന്നാം ഗെയിമില്‍ കാര്യമായ പോരാട്ടമില്ലാതെ സിന്ധു മത്സരം കൈവിടുകയായിരുന്നു.

ദക്ഷിണ കൊറിയയുടെ കിം ഗാ ഉന്നിനെതിരായ മത്സരത്തില്‍ പരുക്കേറ്റാണ് സൈന നെഹ്‌വാള്‍ പിന്‍മാറിയത്. പുരുഷ വിഭാഗത്തില്‍ സായ് പ്രണീതും മത്സരം പൂര്‍ത്തിയാക്കാതെ പിന്‍മാറിയിരുന്നു.ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്സ് അന്റോണ്‍സെനെതിരെ ആദ്യ ഗെയിം 9-21ന് നഷ്ടമായിരുന്നു. രണ്ടാം ഗെയിമില്‍ 7-11ന് പിന്നില്‍ നില്‍ക്കെ സായ് പ്രണീത് പരിക്കേറ്റ് പിന്‍മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button