KeralaLatest NewsNewsIndiaInternational

ഒളിമ്പിക്സ്: അടിപതറി പി വി സിന്ധു, സെമിയിൽ തോറ്റെങ്കിലും മെഡൽ പ്രതീക്ഷ കൈവിടാതെ താരം

വെങ്കല മെഡൽ നേട്ടത്തിനായുള്ള പോരാട്ടം നാളെ നടക്കും

ടോക്യോ: ഒളിമ്പിക്സിൽ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ സ്വർണ്ണ മെഡൽ പ്രതീക്ഷയായിരുന്ന പി.വി സിന്ധുവിന് സെമി ഫൈനലിൽ പരാജയം. ചൈനീസ് തായ്‌പേയി താരം തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകളിലാണ് (21-18, 21-12 ) ഇന്ത്യൻ താരത്തിന്റെ പരാജയം.

ആക്രമണത്തിന് മുതിരാതെ പ്രതിരോധത്തിൽ ഊന്നി കളിച്ചതാണ് പരാജയ കാരണം എന്നാണ് വിലയിരുത്തൽ. പരാജയപ്പെട്ടെങ്കിലും സിന്ധുവിന്റെ മെഡൽ സാദ്ധ്യതകൾ അവസാനിക്കുന്നില്ല. ഇനി വെങ്കല മെഡൽ നേട്ടത്തിനായുള്ള പോരാട്ടം നാളെ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button