Latest NewsIndia

മ​ര​ടി​ല്‍ ഫ്ലാ​റ്റു​ക​ളി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു: സ്ഥലത്തു വൻ പോലീസ് സന്നാഹം

ഫ്ലാ​റ്റി​നു മു​ന്നി​ല്‍ ഉ​ട​മ​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

കൊ​ച്ചി: തീ​ര​ദേശ പരിപാലന നി​യ​മ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ല്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട മ​ര​ടി​ലെ നാ​ല് ഫ്ളാ​റ്റു​ക​ളി​ലെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ കെ​എ​സ്‌ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ച്ച​ത്. ഇ​ന്നു​ത​ന്നെ നാ​ലു ഫ്ലാ​റ്റു​ക​ളി​ലെ ജ​ല​വി​ത​ര​ണ​വും വി​ച്ഛേ​ദി​ക്കാ​ന്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്കും ന​ഗ​ര​സ​ഭ ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ട്. ഫ്ലാ​റ്റി​നു മു​ന്നി​ല്‍ ഉ​ട​മ​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​വും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.ഫ്ളാ​റ്റു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​ണ​മെ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ ദി​വ​സം കെ​എ​സ്‌ഇ​ബി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ബു​ധ​നാ​ഴ്ച കെ​എ​സ്‌ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫ്ളാ​റ്റു​ക​ളി​ല്‍ നോ​ട്ടീ​സ് പ​തി​ച്ചി​രു​ന്നു. ഫ്ളാ​റ്റ് ഉ​ട​മ​ക​ള്‍ നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ന്‍ ത​യാ​റാ​കാ​തെ വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചു​മ​രി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു.

അതെ സമയം വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചാ​ല്‍ റാ​ന്ത​ല്‍​വി​ള​ക്കു ക​ത്തി​ച്ച്‌ താ​മ​സം തു​ട​രു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്നു​മാ​ണ് ഉ​ട​മ​ക​ളു​ടെ വാ​ദം. സ​ര്‍​ക്കാ​രും നി​ര്‍​മാ​താ​ക്ക​ളും ചേ​ര്‍​ന്ന് ത​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ഫ്ളാ​റ്റു​ക​ളു​ടെ വി​ദേ​ശ​ത്തു​ള്ള ഉ​ട​മ​ക​ളും ഇന്ന് മ​ര​ടി​ലെ​ത്തു​മെ​ന്നാ​ണു വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button