CricketLatest NewsNews

പ​രി​ശീ​ല​ക സ്ഥാ​ന​ത്തി​രുത്ത് തബല വായിക്കുകയല്ല; ഋ​ഷ​ഭ് പ​ന്തി​ന് പി​ന്തു​ണ​യു​മാ​യി ര​വി ശാ​സ്ത്രി

മും​ബൈ: ഇന്ത്യൻ താരം ഋ​ഷ​ഭ് പ​ന്തി​നു പി​ന്തു​ണ​യു​മാ​യി പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി രംഗത്ത്. പി​ഴ​വു വ​രു​ത്തി​യാ​ല്‍ ക​ളി​ക്കാ​രെ തി​രു​ത്തു​മെ​ന്നും പ​രി​ശീ​ല​ക സ്ഥാ​ന​ത്തി​രു​ന്നു താ​ന്‍ ത​ബ​ല വാ​യി​ക്കു​ക​യ​ല്ലെ​ന്നും രവി ശാസ്ത്രി പറയുകയുണ്ടായി. ഋ​ഷ​ഭ് പ​ന്ത് പി​ഴ​വു​ക​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ശാ​സി​ക്കു​മെ​ന്നു താ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ആ​രെ​ങ്കി​ലും പിഴവ് വരുത്തിയാൽ അത് തിരുത്തുക എന്നുള്ളത് എന്റെ കടമയാണ്. ന​ല്ലൊ​രു മാ​ച്ച്‌ വി​ന്ന​റാ​ണു പ​ന്ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ന്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക​യെ​ന്ന​താ​ണ് നയം. പ​ന്ത് ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള താ​രം ത​ന്നെ​യാ​ണ്. ഏ​റ്റ​വും വി​നാ​ശ​കാ​രി​യാ​യ താ​ര​മാ​യി മാ​റാ​നു​ള്ള കഴിവ് താരത്തിനുണ്ടെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

കളിയില്‍ തു​ട​ര്‍​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ടുകയും മോശം ഫോമില്‍ ആകുകയും ചെയ്ത പ​ന്തി​നെ ടീ​മി​ല്‍​നി​ന്നു പുറത്താക്കു​മെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ് പിന്തുണയുമായി രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button