Latest NewsIndia

അയോധ്യ കേസ്: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയുടെ സമയം പാഴാക്കിയതിന് ക്ഷമ ചോദിച്ച്‌ മുസ്ലീം സംഘടനകള്‍

ബാബ്‌റി മസ്ജിദിന് മുന്‍പ് ഉണ്ടായിരുന്ന ഘടനയുടെ ഭാഗമായുളള പുരാ വസ്തുക്കള്‍, വിഗ്രഹങ്ങള്‍, തൂണുകള്‍, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ സംഗ്രഹം ചോദ്യം ചെയ്യേണ്ടതില്ല.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയുടെ സമയം പാഴാക്കിയതിന് ക്ഷമ ചോദിച്ച്‌ മുസ്ലീം പാര്‍ട്ടികള്‍. ബാബ്‌റി മസ്ജിദിന് മുന്‍പ് ഒരു വലിയ ഘടന ഉണ്ടായിരുന്നുവന്ന എഎസ് ഐ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് അയോധ്യ കേസില്‍ സമയം പാഴാക്കിയതിന് മാപ്പ് ചോദിക്കുന്നുവെന്നും സുപ്രീം കോടതിയില്‍ മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ അറിയിച്ചു.ബാബ്‌റി മസ്ജിദിന് മുന്‍പ് ഉണ്ടായിരുന്ന ഘടനയുടെ ഭാഗമായുളള പുരാ വസ്തുക്കള്‍, വിഗ്രഹങ്ങള്‍, തൂണുകള്‍, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ടിലെ സംഗ്രഹം ചോദ്യം ചെയ്യേണ്ടതില്ല.

ഗുരുതര വീഴ്ച, തിരുവനന്തപുരം കോര്‍പറേഷന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോടികളുടെ പിഴ

ഞങ്ങളുടെ ദൈവങ്ങളുടെ സമയം പാഴാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. എഎസ്‌ഐയുടെ ആധികാരികതയെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.എഎസ്‌ഐ യുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുളള അഞ്ച് ജഡ്ജുമാരുടെ ഭരണഘടന ബഞ്ചിനോട് അഭിഭാഷകന്‍ പറഞ്ഞു. ഒക്ടോബര്‍ 18 ന് കേസ് വാദം പൂര്‍ത്തിയാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.സമയപരിധി വ്യക്തമാക്കാന്‍ തുടക്കത്തില്‍ തന്നെ ബഞ്ച് മുസ്ലീം പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.

ഹണി ട്രാപ്പില്‍ പിടിയിലായവരില്‍ കോണ്‍ഗ്രസ് മുൻ ഐറ്റി സെൽ ഭാരവാഹിയുടെ ഭാര്യയും

ഒക്ടോബര്‍ 18 ന് ശേഷം അധിക ദിവസം അയോധ്യ തര്‍ക്ക കേസ് ഉണ്ടാകില്ല. ഇക്കാര്യത്തില്‍ നാലാഴ്ചയ്ക്കുളളില്‍ വിധി വന്നാല്‍ അത്ഭുതമായിരിക്കുമെന്ന് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബഞ്ച് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button