Latest NewsNewsIndia

ഗോരഖ്പൂർ ശിശുമരണം: ആരോപണ വിധേയനായ ഡോക്ടർക്ക് ആശ്വാസം, അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്ത്

ല‌ക്‌നൗ: ഗോരഖ്പൂർ ശിശുമരണ കേസിൽ ആരോപണ വിധേയനായ ഡോക്ടർക്ക് അന്വേഷണ സമിതിയുടെ ക്ലീൻ ചിറ്റ്. രണ്ടുവർഷം നീണ്ട സസ്‌പെൻഷനും ജയിൽവാസത്തിനുമൊടുവിലാണ് ഡോ. കഫീൽഖാന് അന്വേഷണ കമ്മിഷന്റെ ക്ലീൻ ചിറ്റ് ലഭിച്ചത്. ഗോരഖ്പൂരിൽ സംസ്ഥാന സർക്കാരിന്റെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വകുപ്പുതല അന്വേഷണ സമിതി കണ്ടെത്തി.

2017 ആഗസ്റ്റ് 10നാണ് 60 ഓളം കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ ആശുപത്രിയിൽ മരണമടഞ്ഞത്. ഓക്സിജൻ കുറവാണെന്ന കാര്യം കഫീൽ ഖാൻ അറിയിക്കാതിരുന്നതാണ് കൂട്ടമരണത്തിനിടയാക്കിയതെന്നാരോപിച്ചാണ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവ ആയിരുന്നു കഫീലിനുമേൽ ചുമത്തിയ കുറ്റങ്ങൾ. കേസിൽ മൂന്നാം പ്രതിയാക്കി. എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രിൽ 25നാണ് ഖാന് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്.

‘സംഭവത്തിൽ ഡോ. ഖാൻ ചികിത്സാപ്പിഴവോ, കുറ്റകരമായ അനാസ്ഥയോ കാട്ടിയെന്നതിന് തെളിവില്ല. കഫീൽ ഖാൻ 500 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നു. ഓക്സിജൻ സിലിണ്ടറുകളുടെ ഓർഡർ നൽകുന്ന പ്രോസസിൽ ഖാൻ ഭാഗമല്ല. ഡോക്ടർക്കെതിരെ ഉന്നയിച്ച ആരോപണം നിലനിൽക്കുന്നതല്ല.’ – മെഡിക്കൽ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button