Latest NewsNewsIndia

ഇന്ത്യൻ നാവികസേനയ്ക്ക് ഇനി കൂടുതൽ കരുത്ത് : അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരി കമ്മിഷൻ ചെയ്തു

ന്യൂ ഡൽഹി : കൂടുതൽ കരുത്താർജ്ജിച്ച് ഇന്ത്യൻ നാവികസേന. കൽവരി ക്ലാസിൽ രണ്ടാമത്തേതായ അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി കമ്മിഷൻ ചെയ്തു. മുബൈ പശ്ചിമ നാവിക സേന ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് കമ്മിഷൻ ചെയ്തത്‌. പ്രതിരോധ സേനകളുടെ ആധുനികവൽക്കാരണത്തിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാജ് നാഥ് സിംഗ് പറഞ്ഞു.

സ്കോർപീൻ ക്ലാസ് അന്തർവാഹിനിയായ ഐഎൻഎസ് ഖണ്ഡേരിക്ക് കടലിലെ ഏത് സാഹചര്യത്തിലും ദൗത്യ നിർവ്വഹണത്തിനുള്ള കാര്യശേഷി ഉണ്ടെന്നു നാവിക സേന അറിയിച്ചു. കല്‍വരി ക്ലാസിലുള്ള മുങ്ങിക്കപ്പലുകൾക്ക് കടലിനടിയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുണ്ട്. 2017 ആഗസ്റ്റിലാണ് ഐഎൻഎസ് ഖണ്ഡേരി ലോഞ്ച് ചെയ്തത്. വെള്ളത്തിനടിയിൽ വച്ചും ജലോപരിതലത്തിൽ വച്ചും ആക്രമണം  നടത്താൻ ഇതിനു ശേഷിയുണ്ട്. ശത്രുവിന്റെ അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ശേഖരിക്കൽ, മൈനുകള്‍ നിക്ഷേപിക്കല്‍, നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഖണ്ഡേരി കരുത്തേകും.

നാവികസേനയ്ക്കു വേണ്ടി ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുമായുള്ള കരാര്‍. പ്രൊജക്‌ട് 75 എന്ന പേരിൽ 2005 ലാണ് കരാര്‍ യാഥാര്‍ത്ഥ്യമായത്. ഇവയിൽ ആദ്യത്തെ അന്തർവാഹിനിയായിരുന്നു ഐഎൻഎസ് കൽവരി. 2017 ഡിസംബർ 14 നായിരുന്നു കൽവരി കമ്മിഷൻ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button