Latest NewsJobs & VacanciesNews

എസ്ബിഐയില്‍ നിരവധി ഒഴിവ് : അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് അപ്രന്റിസ് പരിശീലനത്തിന് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. മൂന്ന് സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലായി ആകെ 700 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, ഹിന്ദി പരിജ്ഞാനമളക്കുന്ന പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒരുവര്‍ഷമാണ് പരിശീലന കാലാവധി.

ഹരിയാന, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ വച്ച് ഒക്ടോബര്‍ 23നായിരിക്കും എഴുത്തുപരീക്ഷ നടക്കുക.ഹിമാചല്‍ പ്രദേശിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവരുടെ ഹിന്ദി ഭാഷാപരിഞ്ജാനവും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവരുടെ ഹിന്ദി/പഞ്ചാബി ഭാഷാ പരിജ്ഞാനവും അളക്കുന്ന പ്രത്യേക പരീക്ഷയും ഇതോടൊപ്പം ഉണ്ടാകും. പത്താം ക്ലാസിലോ പ്ലസ്ടുവിനോ ഹിന്ദി പഠിച്ചവര്‍ക്ക് ഈ പരീക്ഷയുണ്ടാവില്ല. അവര്‍ എസ്.എസ്.എല്‍.സി./ പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കിയാല്‍ മതിയാകും. എഴുത്തുപരീക്ഷയ്ക്കുള്ള കോള്‍ ലെറ്റര്‍ ഒക്ടോബര്‍ 15ന് ശേഷം എസ്.ബി.ഐ. വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.sbi.co.in

അവസാന തീയതി: ഒക്ടോബര്‍ 6

shortlink

Related Articles

Post Your Comments

Related Articles


Back to top button