Latest NewsNewsInternational

നിയന്ത്രണം വിട്ട ബസ് ട്രക്കില്‍ ഇടിച്ചു; 36 പേര്‍ മരിച്ചു , നിരവധിയാളുകള്‍ക്ക് പരിക്ക്

ജിയാങ്‌സു: നിയന്ത്രണം വിട്ട ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ചു. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ യിക്‌സിംഗ് മേഖലയിലാണ് അപകടം നടന്ന്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. സംഭവത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 9 പേരുടെ നില അതീവഗുരുതരമാണ്.

നിയന്ത്രണംവിട്ട ബസ് തിരിഞ്ഞ് എതിര്‍പാതയിലേക്ക് കയറിയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. വടക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടമായതോടെ ഡിവൈഡര്‍ ഇടിച്ചു തെറുപ്പിച്ച് എതിര്‍ പാതയിലൂടെ വരികയായിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ട്രക്കില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. തേഞ്ഞ് തീര്‍ന്ന ട്രയറാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button