Latest NewsNewsIndiaBusiness

ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വൻ നേട്ടം : നാല് മേഖലകളിൽ ഇന്ത്യ മികവ് പുലര്‍ത്തി

ന്യൂ ഡൽഹി : വൻ നേട്ടം സ്വന്തമാക്കി മുന്നേറി ഇന്ത്യ. ഏറ്റവും മികച്ച ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ(ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്) 20 അംഗ പട്ടികയില്‍ ഇന്ത്യയും ഇടമുറപ്പിച്ചു. ലോക ബാങ്കിന്റെ വാര്‍ഷിക അവലോകന സര്‍വേയിലാണ് ഇന്ത്യ മികച്ച മുന്നേറ്റം കാഴ്ച്ച വെച്ചത്. ഒരു ബിസിനസ് ആരംഭിക്കുന്നത്, കടബാധ്യത പരിഹരിക്കുന്നത്, രാജ്യത്താകെ വ്യാപാരം നടത്തുന്നത്, നിര്‍മാണ പെര്‍മിറ്റുകള്‍ എന്നീ കാര്യങ്ങളില്‍ ഇന്ത്യ സൗഹൃദാന്തരീക്ഷം നില നിർത്തുന്നതായി ലോകബാങ്ക് പറയുന്നു.
ഒക്ടോബര്‍ 24ന് ഇത് സംബന്ധിച്ച അന്തിമ പട്ടികയും റാങ്കിംഗും ലോകബാങ്ക് പുറത്തുവിടും.

ഈ വർഷം മെയ് വരെയുള്ള കണക്കുകൾ പ്രകാരം ഈ രാജ്യങ്ങളാണ് ചെറുകിട ഇടത്തരം ബിസിനസുകള്‍ക്ക് ഏറ്റവും സൗകര്യമൊരുക്കിയത്. ഈ രാജ്യങ്ങളില്‍ ബിസിനസ് ആരംഭിക്കുന്നത് ചെലവ് കുറഞ്ഞ കാര്യമാണ്.  ഇതിനുള്ള ഫീസുകള്‍ ഇന്ത്യയില്‍ കുറച്ചതും, പ്രധാനമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ മാറിയതും കൊണ്ടാണ് നേട്ടമുണ്ടായിരിക്കുന്നത്. ലേബര്‍ ഇന്‍സ്‌പെക്ഷന്‍, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സിംഗില്‍ വിന്‍ഡോ സിസ്റ്റാക്കിയതും വലിയ നേട്ടമായി ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു, അതോടൊപ്പം തന്നെ ഇന്ത്യ 2003-04 വര്‍ഷങ്ങള്‍ മുതല്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളാണ് ഈസ് ഓഫ് ഡൂയിംഗില്‍ ഗുണമായത്. ഈ കാലയളവില്‍ 48 പരിഷ്‌കരണങ്ങളാണ് ഇന്ത്യ നടപ്പിലാക്കിയത്.

ഈസ് ഡൂയിംഗ് മെച്ചപ്പെട്ടാലും, ഈ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ ബിസിനസുകളെ ആകര്‍ഷിക്കുന്നതാണെന്ന് പറയാൻ സാധിക്കില്ല. മറ്റ് പത്ത് റെഗുലേറ്ററി മേഖലകളെ കണക്കിലെടുത്താല്‍ മാത്രമേ ഇതില്‍ മാറ്റം വരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button